HOME
DETAILS

സൈനിക പരേഡിന് നേരെ ആക്രമണം: പിന്നില്‍ യു.എസും ഗള്‍ഫ് രാഷ്ട്രങ്ങളുമെന്ന് ഇറാന്‍

  
backup
September 23 2018 | 20:09 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b5%87%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

തെഹ്‌റാന്‍: തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ അഹ്‌വാസ് നഗരത്തില്‍ സൈനിക പരേഡിന് നേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ യു.എസും ഗള്‍ഫ് രാജ്യങ്ങളുമാണെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ യോഗത്തിലേക്ക് പുറപ്പെടുന്നതിന്റെ മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസുമായി ബന്ധമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നത് വ്യക്തമാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് യു.എസ് ശ്രമിക്കുന്നത്. രാജ്യ വിരുദ്ധ ശക്തികളെ പ്രകോപിപ്പിച്ച് ആവശ്യമായ സഹായങ്ങള്‍ അവരാണ് നല്‍കുന്നത്. അക്രമികള്‍ക്ക് സാമ്പത്തികമായും ആയുധപരമായുമുള്ള പിന്തുണ നല്‍കിയത് ഗള്‍ഫ് രാഷ്ട്രങ്ങളാണ്. അവര്‍ക്ക് ആവശ്യമുള്ളത് രാഷ്ട്രീയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.എസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവ് നഷ്ടങ്ങളോടെ ഇറാന്‍ നേരിടും. എന്നാല്‍ മറ്റു രാജ്യങ്ങള്‍ക്ക് നേരെ പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനകരമായി നീക്കങ്ങളുടെ പേരില്‍ യു.എസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് പിന്നില്‍ മേഖലയിലെ ഭീകരതയുടെ പ്രയോജകരായ സഊദി അറേബ്യയും ഇസ്‌റാഈലുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പറഞ്ഞു.
എന്നാല്‍ തീവ്രവാദ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും തങ്ങള്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്നും യു.എസ് പറഞ്ഞു. ഇറാന്‍ ജനതയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു. റൂഹാനിക്ക് തങ്ങളെ കുറ്റപ്പെടുത്താം, എന്നാല്‍ സ്വന്തം ഭരണം അദ്ദേഹം വിലയിരുത്തണമെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും കരുത്തുറ്റ സൈനിക വിഭാഗമായ ഗാര്‍ഡ്‌സിന് നേരെ ഇതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം അഹ്‌വാസ് നാഷനല്‍ റെസിസ്റ്റന്‍സ് എന്ന ഗോത്രസംഘടന ഏറ്റെടുത്തു. വന്‍തോതില്‍ എണ്ണ സംഭരണമുള്ള ഇറാനിലെ ഖൂസെസ്ഥാന്‍ പ്രവിശ്യ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന വാദവുമായി നിലകൊള്ളുന്നവരാണ് ഈ സംഘടന.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റും ഏറ്റെടുത്തിട്ടുണ്ടണ്ട്. എന്നാല്‍ ഇരണ്ടു വിഭാഗക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഇറാന്‍- ഇറാഖ് യുദ്ധത്തിന്റെ വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായ സൈനിക പരേഡിനിടെയാണു ഭീകരരുടെ വെടിവയ്പ്. പരേഡ് കാണാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമേ ഒട്ടേറെ സ്ത്രീകളും കുട്ടികളുമുണ്ടണ്ടായിരുന്നു. മേഖലയില്‍ ഇറാന്റെ ബദ്ധവൈരികളായ സഊദിയുമായുള്ള ശത്രുത വര്‍ധിപ്പിക്കുന്നതിലേക്കും സംഭവം വഴിവച്ചെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago