ഇന്ത്യക്ക് ഇത്തവണ മെഡല്‍ ലഭിക്കും: ഇര്‍ഫാന്‍
കൊണ്ടോട്ടി: ബ്രസീലിലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഇത്തവണ മെഡല്‍ ലഭിക്കുമെന്ന് മുന്‍ ഒളിംപ്യന്‍ ഇര്‍ഫാന്‍. കഠിനാധ്വാനികളായ ഒരുപറ്റം അത്‌ലറ്റുകളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ചികിത്സയിലുളള ഇര്‍ഫാന്‍ സുപ്രഭാതത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. അത്‌ലറ്റിക്‌സിലാണ് മലയാളികള്‍ താരങ്ങള്‍ ഇത്തവണ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുളളത്.റിലേയിലടക്കം മെഡല്‍ പ്രതീക്ഷിക്കാം.
ഒളിംപിക്‌സിലേക്കുളള തെരഞ്ഞെടുപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നാലാമനായി യോഗ്യതാ നേടിയതാണ്.എന്നാല്‍ മൂന്ന് പേരെ മാത്രമേ ഇന്ത്യയില്‍ നിന്ന് മത്സരിപ്പിക്കുകയുളളൂ. ഇക്കാരണത്താല്‍ ഇത്തവണ പങ്കെടുക്കാനായിട്ടില്ല.2014 ലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തതോടെയാണ് കാലിന് പരുക്കേറ്റത്.
ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിലും പരുക്കുമായാണ് മത്സരിക്കാനെത്തിയത്. ഇത മത്സരത്തില്‍ തിരിച്ചടിയായി. ഇന്ത്യയില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്ന കായിക താരങ്ങളുണ്ടാവാം.എന്നാല്‍ തനിക്ക് അത്തരത്തിലുളളവരെ പരിചയമില്ലെന്ന് ഇര്‍ഫാന്‍ പറഞ്ഞു. കായിക താരങ്ങള്‍ക്കിടയിലും മത്സരവും കുടിപ്പകയുമുണ്ട്. ഇത്തരത്തില്‍ താരങ്ങളെ തളര്‍ത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.ഉത്തേജക മരുന്നില്ല. കഠിനാധ്വാനമാണ് ഓരോ ഗെയിമിനോടും കാണിക്കേണ്ടതെന്നും ഇര്‍ഫാന്‍ പറഞ്ഞു.അതേസമയം പരുക്ക് ഭേദമായ ശേഷം അടുത്ത വര്‍ഷത്തെ ലണ്ടന്‍ വേള്‍ഡ് മീറ്റില്‍ മത്സരിക്കാനുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."