അന്‍സാറുല്‍ മുസ്ലിമീന് വാര്‍ഷികം
ഓച്ചിറ: പായിക്കുഴി അന്‍സാറുല്‍ മുസ്ലിമീന് സാധു സംരക്ഷണ സംഘം വാര്‍ഷികം ഇന്നും നാളെയും നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് മാനവ സൗഹൃദ സമ്മേളനം, മതവിജ്ഞാന സദസ്, ചികിത്സാസഹായ വിതരണം, മെറിറ്റ് അവാര്‍ഡ് വിതരണം, കുടിവെള്ള പദ്ധതി, പെണ്‍കുട്ടികളുടെ വിവാഹം എന്നിവ സംഘടിപ്പിക്കും.
ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മാനവ സൗഹൃദ സമ്മേളനം മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യും. മെഹര്‍ ഖാന് ചേന്നല്ലൂര്‍ അധ്യക്ഷനാവും. ചടങ്ങില്‍ ധനസഹായ വിതരണം മന്ത്രി നിര്‍വഹിക്കും.
നാളെ രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയാകും. എ.എം.എസ് പ്രസിഡന്റ് സിയാദ് വലിയവീട്ടില്‍ അധ്യക്ഷത വഹിക്കും. ആര് രാമചന്ദ്രന് എം.എല്‍.എ മെറിറ്റ് അവാര്‍ഡ് വിതരണവും ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം ലിജു മുഖ്യപ്രഭാഷണവും കുടിവെള്ള പദ്ധതി വിതരണോദ്ഘാടനം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദും നിര്‍വഹിക്കും.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി മുഅല്ലിമീങ്ങളെ ആദരിക്കും. ജനറല്‍ സെക്രട്ടറി നിസാം കണ്ടത്തില്‍, ട്രഷറര്‍ ഷാജി തോണ്ടുകണ്ടത്തില്‍, എസ്.എം ഇഖ്ബാല്‍, കെ. ഗോപിനാഥന്, അജയന് അമ്മാസ്, എം അന്‍സാര്‍, ആര്.ഡി പത്മകുമാര്‍, ഐ റഫീഖ്, അന്‍സാര്‍ എം മലബാര്‍, സുല്‍ഫീക്കര്‍ സലാം, എന്‍ രവി, സി.ആര് മഹേഷ്, അബ്ബാ മോഹന്‍, നാസര്‍ പോച്ചയില്‍, ഐ ഇര്‍ഷാദ്, ബാബു പാലസ്, മഹമൂദ്, സുബൈര്‍കുട്ടി പ്രസംഗിക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമൂഹവിവാഹത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ മംഗല്യവതികളാകും. പെണ്‍കുട്ടികള്‍ ഓരോര്‍ത്തര്‍ക്കായി 10 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും നല്‍കും. നിക്കാഹിന് ഏരൂര്‍ ഷംസുദ്ദീന് മദനി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."