ഇറക്കത്തില്‍ കാര്‍ നിയന്ത്രണംവിട്ടു; ഒഴിവായത് വന്‍ ദുരന്തം
മേപ്പയ്യൂര്‍: പേരാമ്പ്ര-പയ്യോളി റോഡില്‍ മഞ്ഞക്കുളത്ത് ഇല്ലത്ത് മീത്തല്‍ കണ്ടംചിറ റോഡിന്റെ ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ കനാല്‍ പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഒരു കുഞ്ഞുള്‍പ്പെടെ അഞ്ചു യാത്രക്കാരുമായി കനാല്‍ പാലത്തിലാണ് കാര്‍ നിയന്ത്രണം വിട്ട് പതിനഞ്ചടിയോളം താഴ്ചയുള്ള കനാലിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുനിന്നത്. ആര്‍ക്കും പരുക്കില്ല. നാട്ടുകാരുടെ സഹായത്തോടെ കാര്‍ നേരെയാക്കിയ ശേഷം യാത്ര തുടര്‍ന്നു.
മുന്‍പും ഇവിടെ അപകടങ്ങള്‍ നടന്നിട്ടുണ്ട്. യു.എല്‍.സി.സി താല്‍ക്കാലികമായി ഇവിടെ പണിത സംരക്ഷണഭിത്തിയാണ് ഇന്നത്തെ ദുരന്തം ഒഴിവാക്കിയത്. പയ്യോളി-പേരാമ്പ്ര റോഡിന്റെ നവീകരണത്തോടെ ഇവിടെ അപ്രോച്ച് റോഡിന്റെ കയറ്റം കൂടിയത് അപകട ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്.
പാലത്തിന്റെ വീതി കൂട്ടി ശക്തമായ സംരക്ഷണഭിത്തി പണിയുക, കയറ്റത്തില്‍ ലാന്‍ഡിങ് സംവിധാനമേര്‍പ്പെടുത്തുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."