HOME
DETAILS
MAL
കരിമ്പുഴയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു; ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്
backup
May 20 2017 | 23:05 PM
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. നാട്ടിലിറങ്ങി ആളുകളെ ആക്രമിക്കുന്നതിനൊപ്പം വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. ശനിയാഴ്ച്ച കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.തോട്ടര-പറമ്പോട്ടുകുന്നു റോഡില്‍ തോട്ടര നിസ്‌കാരപള്ളിക്ക് സമീപം വെച്ചാണ് കാല്‍നട യാത്രക്കാരനായ ഈങ്ങാക്കോട്ടില്‍ അസീസ്(48)നെ കാട്ടുപന്നി ആക്രമിച്ചത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അസീസിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസീസിനെ പിറകില്‍ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു.കാലില്‍ അഞ്ചു കുത്തേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."