HOME
DETAILS

ബിയര്‍ പാര്‍ലര്‍ വിവാദം: കെ.ടി.ഡി.സി അപേക്ഷ പഞ്ചായത്ത് പരിഗണിച്ചേക്കില്ല

  
backup
September 24 2018 | 03:09 AM

%e0%b4%ac%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82


തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തൊണ്ടിമ്മല്‍ വാര്‍ഡില്‍ കെ.ടി.ഡി.സി. റെസ്റ്റോറന്റ് തുടങ്ങാനുള്ള അപേക്ഷ പഞ്ചായത്ത് ഭരണസമിതി പരിഗണിച്ചേക്കില്ലെന്ന് സൂചന. കെ.ടി.ഡി.സി തുടങ്ങുന്നത് ബിയര്‍ പാര്‍ലറാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
രണ്ടുവര്‍ഷം മുന്‍പ് ബിയര്‍ പാര്‍ലറിനുള്ള അപേക്ഷ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഭരണസമിതി പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ മദ്യശാല തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. ഒരാഴ്ച മുന്‍പാണ് റെസ്റ്റോറന്റ് ലൈസന്‍സിനുള്ള അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച കര്‍മസമിതി നീക്കത്തിനെതിരേ രംഗത്തുവന്നിരുന്നു. ഗവ. എല്‍.പി സ്‌കൂള്‍, ആരാധനാലയം, എസ്.സി കോളനി തുടങ്ങിയവയുടെ സമീപത്താണ് ബിയര്‍ പാര്‍ലര്‍ തുടങ്ങാനിരിക്കുന്ന കെട്ടിടം. കര്‍മസമിതി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ജോര്‍ജ് എം. തോമസ് എം.എല്‍.എ.യെ കണ്ടിരുന്നു.
നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പുതിയ മദ്യശാല തുടങ്ങില്ലെന്ന് എം.എല്‍.എ. ഉറപ്പുനല്‍കിയതായി കര്‍മസമിതി നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കെ.ടി.ഡി.സി.യും ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങിയേക്കും. ബിയര്‍ പാര്‍ലറിനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ സമരം തുടങ്ങാന്‍ കര്‍മസമിതി യോഗം തീരുമാനിച്ചു. വാര്‍ഡംഗം കെ.ആര്‍. ഗോപാലന്‍ അധ്യക്ഷനായി. സി.ടി. സുന്ദരന്‍, എസ്. ഉണ്ണിക്കുട്ടി, എസ്. ജയപ്രസാദ്, കെ.ടി. നളേശന്‍, കെ. പ്രസാദ്, ഗോപിനാഥന്‍ മൂത്തേടത്ത്, രഘുപ്രസാദ്, ഒ. വിശ്വനാഥന്‍, എസ്. ഗിരീഷ്ബാബു സംസാരിച്ചു.
പുതിയ മദ്യശാല തുടങ്ങരുതെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റഫീഖ് തെങ്ങുംചാലില്‍, അറഫി കാട്ടിപ്പരുത്തി, മുസ്തഫ കാപ്പാടന്‍, കെ.ടി. ഫൈസല്‍, ഫിറോസ് കീഴേപ്പാട്ട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago