HOME
DETAILS
MAL
കവിതകള്‍
backup
May 21 2017 | 00:05 AM
വിരഹം
വരണ്ടു വറ്റാറായ പുഴ...
ശേഷിക്കുന്ന കണ്ണീരുതൂകി കരയോട് മൊഴിഞ്ഞു
ഞാനിതാ ഒടുങ്ങുന്നു പ്രിയതമാ.
നിന്നിലേക്കൊരു വട്ടം കൂടിയൊന്നണയാനാവാതെ.
ചെരുപ്പ്
ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍
ചെരുപ്പുകാണാനില്ല.
കൂട്ടുകാരോടു പിറുപിറുത്തു ഏതു മഹാപാപി-
കൊണ്ടുപോയെന്‍ ചെരുപ്പിനി ഞാനെന്തു ചെയ്യും
പത്തുനാളായില്ല ഞാന്‍ മറ്റൊരുത്സവനാളില്
പൊക്കിയതാണതു ഹാ മഹാ കഷ്ടം തന്നെ
ഇനിയൊരു കൂട്ടം കിട്ടാന്‍ കാത്തിരുന്നീടെണം
മറ്റൊരുത്സവമെവിടെ ചൊല്ലുവിന്‍ പ്രിയതോഴരേ...
പ്രതികാരം
പുഴ മരിച്ചു പുഴയിലെ ജീവികളും മരിച്ചു
മണല്‍ത്തരികള്‍ ആര്‍ത്തട്ടഹസിച്ചു
ഞങ്ങളെ കൊല്ലാന്‍ കോരിക്കോണ്ടുപോകുമ്പോള്
പൊട്ടിച്ചിരിച്ചവരല്ലെ നിങ്ങള്‍
നിങ്ങളിതാ ചത്തുമലച്ചു
ഞങ്ങളിനിയൊന്നു പൊട്ടിച്ചിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."