200 ആദിവാസി ഊരുകളില്‍ സാക്ഷരതാ സര്‍വേ നടന്നു
കല്‍പ്പറ്റ: ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ നിരക്ഷരത മാറ്റുന്നതിനായി സാക്ഷരതാ മിഷന് ജില്ലയില്‍ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ 200 ഊരുകളിലുള്ള സര്‍വേ ഇന്നലെ നടന്നു.
പണിയ- കാട്ടു നായ്ക വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെട്ടുത്തത്. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭയിലെ മണിയംകോട് നെടുംനില കോളനിയില്‍ 85 കാരിയായ നിരക്ഷരയായ വെള്ളച്ചി മുപ്പത്തിയുടെ വീട്ടില്‍ നിന്ന് വിവരം ശേഖരിച്ച് സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ദേവകി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ടി മണി ടി.കെ ദേവകി എന്നിവരും ഗിരീഷ് കല്‍പ്പറ്റ, ചന്ദ്രന് കിനാത്തി, ഗീത, ജി. ബിജിത, വാസന്തി സംസാരിച്ചു. സാക്ഷരതാ മിഷല്‍ ജില്ലാ കോഡിനേറ്റര്‍ ബാബു സ്വാഗതവും അസി. കോഡിനേറ്റര്‍ സ്വയാ നാസര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ 23 പഞ്ചായത്തിലേയും മൂന്ന് നഗരസഭയിലേയും പണിയ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന 200 ഊരുകളില്‍ സര്‍വേ നടന്നു.
ജില്ലയിലെ ആദിവാസി സാക്ഷരത 70ശതമാനത്തില്‍ നിന്ന് പടിപടിയായി 90 ശതമാനമായി ഉയര്‍ത്തുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. കല്‍പ്പറ്റ നഗരസഭയിലെ മാനിവയല്‍ കോളനിയില്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷും സുല്‍ത്താന്‍ ബത്തേരിയിലെ തൊട്ടപ്പന്‍കുളം കോളനിയില്‍ ചെയര്മാന് സാബുവും മാനന്തവാടിയിലെ നരികൊല്ലി കോളനിയില്‍ ചെയര്മാന് പ്രവീജും പൂതാടിയിലെ മുടക്കൊല്ലി കോളനിയില്‍ പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യനും മുളളന്കെല്ലി ചേലൂര്‍ കോളനിയില്‍ പ്രസിഡന്റ് ഗിരിജ കൃഷ്ണനും നെന്മേനി കളിപുര കോളണിയില്‍ പ്രസിഡന്റ് കറപ്പനും അമ്പലവയല്‍ വികാസ് കോളനിയില്‍ പ്രസിഡന്റ് സീതാവിജയനും നൂല്പുഴ പുലിതൂക്കി കോളനിയില്‍ പ്രസിഡന്റ് ശോഭന്‍കുമാറും പുല്പള്ളി വാളമാങ്ങാമുല കോളനിയില്‍ പ്രസിഡന്റ് ബിന്ദു പ്രകാശും മീനങ്ങാടി യൂക്കാലികവല കോളനിയില്‍ പ്രസിഡന്റ് ബീനാ വിജയനും തൊണ്ടര്‍നാട് മുടവന്‍കൊടി കോളനിയില്‍ പ്രസിഡന്റ് ബാബുവും തിരുനെല്ലി മുള്ളന്‍കൊല്ലി കോളനിയില്‍ പ്രസിഡന്റ് മായാദേവിയും തവിഞ്ഞാല്‍ പുല്ലാരം കോളനിയില്‍ പ്രസിഡന്റ് ഷൈമയും വെള്ളമുണ്ട ഉപ്പുനട കോളനിയില്‍ പ്രസിഡന്റ് തങ്കമണിയും മുട്ടില്‍ ശാസ്ത്രി നഗര്‍ കോളനിയില്‍ പ്രസിഡന്റ് ബാലകൃഷ്ണനും മുപ്പയിനാട് കല്ലിക്കേണി കോളനിയില്‍ പ്രസിഡന്റ് യമുനയും എടവക മുട്ടേരി കോളനിയില്‍ പ്രസിഡന്റ് ഉഷ വിജയനും തരിയോട് ചെക്കാനികുന്ന് കോളനിയില്‍ പ്രസിഡന്റ് റീനാ സുനിലും മേപ്പാടി അമ്പലകുന്ന് കോളനിയില്‍ പ്രസിഡന്റ് സഹദും വൈത്തിരി തങ്ങള്‍കുന്ന് കോളനിയില്‍ പ്രസിഡന്റ് ഉഷാകുമാരിയും വെങ്ങപ്പള്ളി നാരങ്ങാക്കണ്ടി കോളനിയില്‍ പ്രസിഡന്റ് നാസറും കോട്ടത്തറ മാടകുന്ന് കോളനിയില്‍ പ്രസിഡന്റ് ലീലാമ്മയും പൊഴുതന മുത്താറികുന്ന് കോളനിയില്‍ പ്രസിഡന്റ് പ്രസാദും പടിഞ്ഞാറത്തറ വലിയ നരിപ്പാറ കോളനിയില്‍ പ്രസിഡന്റ് നൗഷാദും കണിയാമ്പറ്റ കോപണ്‍ കോളനിയില്‍ പ്രസിഡന്റ് ഹംസ കടവനും പനമരം ആര്യനൂര്‍ കോളനിയില്‍ വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷൈനീ കൃഷ്ണനും സര്‍വേകള്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."