ബിജുവിന് ആഗ്രഹമുണ്ട് സ്വന്തമായൊരു കൂരയില്‍ തലചായ്ക്കാന്‍
പനമരം: കബനി നദി കരകവിഞ്ഞൊഴുകി വിടും വീട്ടുപയോഗ സാധനങ്ങളും പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ ബിജുവും കുടുംബവും അന്തിയുറങ്ങുന്നത് താല്‍ക്കാലിക ടെന്റില്‍.
കാലവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ പനമരം പഞ്ചായത്തിലെ നീരട്ടാടി പൊയില്‍ പ്രദേശത്ത് താമസിക്കുന്ന ബിജുവും കുടുംബവുമാണ് അധികൃതരുടെ കനിവ് കാത്ത് ടെന്റില്‍ കഴിയുന്നത്. പള്ളിതാഴത്ത് ബിജു കൂലി പണിയെടുത്താണ് കുടുംബ ജീവിതം മുന്നോട്ട് നീങ്ങിയത്. തന്റെ വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് സ്വന്തമായി ഭൂമി വാങ്ങി വീട് വെക്കാന്‍ കഴിയാത്തതിനാല്‍ പുഴയുടെ പുറംപോക്കിലാണ് താല്‍ക്കാലിക വീട് വെച്ച് താമസിച്ച് വന്നിരുന്നത്.സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ നിലവിലെ വീടിന്റെ തേപ്പ് പണികള്‍ തന്നെ ഭാഗികമായെ തീര്‍ന്നിട്ടുള്ളൂ. വര്‍ഷാവര്‍ഷം വെള്ളം ഇവിടങ്ങളില്‍ എത്തുമെങ്കിലും വീടിന് ഒരു കുഴപ്പവും സംഭിക്കാറില്ലെന്നാണ് ബിജു പറയുന്നത്. വെള്ളപ്പൊക്കമുണ്ടായ സമയത്ത് ദിവസങ്ങളോളം ദുരിതാശ്വസ ക്യാംപില്‍ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയപ്പോള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വീട് പാടെ ഇല്ലാതായിരുന്നു. പ്രളയം മൂലം വീടന്റെ മേല്‍ക്കൂരയും മുറികളും മുന്‍ഭാഗത്തുള്ള കട്ടളയും നശിച്ചു. പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ വന്ന് വീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതൊന്നും യഥാര്‍ഥ്യമായില്ല. വീട് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ താല്‍ക്കാലിക ടെന്റ് കെട്ടി താമസിക്കുകയാണ് ബിജുവും ഭാര്യ വണ്ടിയും രണ്ട് മക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."