30ന് മുട്ടിലില്‍ മെഗാ മെഡിക്കല്‍ ക്യാംപ്
കല്‍പ്പറ്റ: സന്നദ്ധ സംഘടനയായ ഫൈറ്റ് ഫോര്‍ ലൈഫും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയും ചേര്‍ന്ന് ഈമാസം 30ന് മുട്ടിലില്‍ മെഗാ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തുന്നു. പരിശോധന, ലാബ്, മരുന്ന് തുടങ്ങിയ ഒരുക്കിയിട്ടുണ്ട്. ഇന്നുമുതല്‍ 26 വരെ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മെഡിക്കല്‍ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം.
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സാന്നിധ്യമായി കൊണ്ടിരിക്കുന്ന ഫൈറ്റ് ഫോര്‍ ലൈഫ് വിവിധ ജില്ലകളിലായി ഏറെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഓഗസ്റ്റ് ഏഴ് മുതല്‍ ജില്ലയില്‍ ജീവന്‍രക്ഷാ, ഭക്ഷണ വിതരണം പുനരധിവാസം എന്നീ മേഖലകളിലായി സജീവ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയത്. 68 ലക്ഷം രൂപയോളം വരുന്ന ഭക്ഷ്യ വിതരണവും മറ്റിതര സഹായങ്ങളും ചെയ്തു. പ്രളയക്കെടുതിക്ക് ശേഷം പനമരം പുഴ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് വൃത്തിയാക്കുകയും ചെയ്തിരുന്നു.
നിപ്പാ ഭീതിലായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസുലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചതും ഇവരായിരുന്നു. ഇതേതുടര്‍ന്ന് സംഘടനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് അംഗീകാരം നല്‍കിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ സിറാജ്, ബെന്നി ഏലിയാസ്, നാസര്‍, അല്ലിപ്ര അക്ബര്‍, അലിഖാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."