ഉദ്യോഗസ്ഥരുടെ ഉല്ലാസയാത്ര: മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി
കൊല്ലം: നിയമസഭ നടക്കുന്നതിനിടെ വ്യവസായ-വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ നടത്തിയ ഉല്ലാസ ബോട്ടുയാത്ര വിവാദമായതോടെ, വ്യവസായ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. ഇതുസംബന്ധിച്ച് ഇന്നലെ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
ഉല്ലാസയാത്ര നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ലീവ് സംബന്ധിച്ച റിപ്പോര്‍ട്ടും മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാല്‍ ഉല്ലാസയാത്ര ഔദ്യോഗികമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വ്യവസായ-വാണിജ്യ ഡയറക്ടര്‍ പി.എം ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ഉല്ലാസയാത്ര നടത്തിയത്. നിയമസഭ കൂടുമ്പോള്‍ ഉദ്യോഗസ്ഥരുടെ യോഗംപോലും ഒഴിവാക്കാറുള്ളപ്പോഴായിരുന്നു വിവാദമായ ഉല്ലാസയാത്ര നടന്നത്. ഡയറക്ടറേറ്റിലെ രണ്ടു അഡീഷനല്‍ ഡയറക്ടര്‍മാരും രണ്ടു ജോയിന്റ് ഡയറക്ടര്‍മാരും 14 ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍മാരുമാണ് ഉല്ലാസയാത്രയില്‍ പങ്കെടുത്തത്. ഇതിനെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായകേന്ദ്രം ആസ്ഥാനങ്ങളിലും എത്തിയ വ്യവസായികള്‍ക്ക് ഫയലുകളില്‍ ഒപ്പിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ മടങ്ങേണ്ടിവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."