HOME
DETAILS
MAL
സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിൽ വ്യാജ ഫോൺ വിളികൾ; പൊലിസിൽ പരാതി നൽകി
backup
November 22 2020 | 04:11 AM
ആലുവ:സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിൽ സിനിമാ നടികൾക്കും വനിതകൾക്കും വ്യാജ ഫോൺ വിളികൾ .സംഭവം ശ്രദ്ധയിൽ പെട്ടതോടെ അൽഫോൻസ് പൊലിസിൽ പരാതി നൽകി. സംഭവം ശരിയാണോ എന്ന് പരിശോധിക്കാൻ അൽഫോൻസ് ഈ നമ്പരിലേക്ക് വിളിച്ചപ്പോഴും മറുതലക്കൽ ഉള്ള ആളും അൽഫോൺസ് ആണ് എന്ന് പറഞ്ഞത്. എന്നാൽ താൻ യഥാർത്ഥ അൽഫോൺസ് ആണെന്ന് പറഞ്ഞതോടെ ഫോൺ കട്ട് ചെയ്തു.
'9746066514', '9766876651 ഈ രണ്ട് നമ്പരിൽ നിന്നാണ് വിളികൾ ചെയ്തിട്ടുള്ളത്.സംവിധായകൻ തന്നെ ഫേസ്ബുക്കിലൂടെ വിവരം പുറത്ത് വിട്ടത്.ഇത്തരം വ്യാജ കോളിൽ വിശ്വസിച്ച് വ്യക്തിപരമായ വിവരങ്ങൾ ഫോട്ടോകൾ വീഡിയോ എന്നിവ കൈമാറരുത് എന്നും സംവിധായകൻ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."