തടവിലുള്ള നാല് ബി.ജെ.പിക്കാരെ വിട്ടയക്കുന്നതോടെ ബിനോയിയുടെ കേസ് ഒതുങ്ങും- സി.പി.എമ്മനെതിരെ മുരളീധരന്‍
തലശ്ശേരി; തടവില്‍ കഴിയുന്ന നാല് ബി.ജെ.പിക്കാരെ വിട്ടയക്കുന്നതിലൂടെ ഒതുങ്ങാനുള്ളതേ ഉള്ളൂ ബിനോയ് കോടിയേരിക്കെതിരായ കേസെന്ന് കെ. മുരളീധരന്‍ എം.പി. തലശ്ശേരിയിലെ ബൂത്ത് ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യൂക്ക് കൊണ്ട് കളിച്ചതാണ് സി.പി.ഐ.എമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണമായതെന്ന് കെ മുരളീധരന്‍ എം.പി. പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'പരിപ്പുവടയില്‍ നിന്നും കട്ടന്‍ചായയില്‍ നിന്നും ക്ലബ് ഡാന്‍സിലേക്കുള്ള മാറ്റമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ല. കയ്യൂക്കു കൊണ്ടു കളിച്ചതാണു സിപിഎമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണം. 12 കോടി രൂപയോ 13 കോടി രൂപയോ ഒന്നും സി.പി.എമ്മിന് പ്രശ്‌നമല്ലെന്നു ചില കേസുകള്‍ ഒതുക്കിയതിലൂടെ നമുക്കു മനസ്സിലാക്കാം. ബിനോയ് കോടിയേരിയുടെ കാര്യം ഏവര്‍ക്കും അറിയാം. മഹാരാഷ്ട്ര ഭരിക്കുന്നത് ആരെന്നും അറിയാം. കേരളത്തില്‍ തടവില്‍ കഴിയുന്ന ബിജെപിക്കാരെ വിട്ടയക്കുന്നതിലൂടെ ബിനോയ് പ്രശ്‌നം തീരും. അല്ലെങ്കില്‍ ബിനോയ് ജയിലില്‍ പോകേണ്ടിവരും'- മുരളീധരന്‍ പറഞ്ഞു.
വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ക്ക് ഒരു മുഴം കയര്‍ എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ നയം. അതിനു ക്ഷണിക്കാനാണു സ്വകാര്യ വ്യക്തിയുടെ ചെലവില്‍ പിണറായി വിജയന്‍ ഗള്‍ഫു നാടുകളിലേക്കു പോകുന്നത്. ഗള്‍ഫില്‍ പിണറായി പോയപ്പോള്‍ അതിന്റെ ചെലവു വഹിച്ചതു സംസ്ഥാന സര്‍ക്കാരാണോ എന്നു പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."