HOME
DETAILS
MAL
മൈസൂരുവില്‍ പ്ലാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണം
backup
May 21 2017 | 02:05 AM
മൈസൂരു: രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൈസുരുവില്‍ പ്ലാസ്റ്റിക്കിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യാപക പ്രചാരണം നടത്താന്‍ തീരുമാനം. വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓരോ പ്രദേശവും വൃത്തിയായി നിലനിര്‍ത്താനുള്ള കഠിനപ്രയത്നത്തിലാണ് മൈസുരു ജില്ലാ ഭരണ കൂടവും സിറ്റ് കോര്‍പറേഷനും. ശുചീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൈസൂരു-നഞ്ചന്‍കോട് ഹൈവേയിലെ എല്ലാ കടകളിലും മൈസൂരു കോര്പറേഷന് ഡെപ്യൂട്ടി കമ്മിഷനര്‍ ആര്. രണ്‍ദീപിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനാ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ചില കടകള്‍ തുറന്നില്ല. ഇവ തുറക്കുമ്പോള്‍ പരിശോധന നടത്തുമെന്ന് കോര്പറേഷന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."