ബസിനുമുകളില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണ് ആറുപേര്‍ മരിച്ചു
ലഖ്നൗ: ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ബസിനുമുകളിലേക്ക് പൊട്ടിവീണ് സ്ത്രീ അടക്കം ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട്(യു.പി.എസ്.ആര്.ടി.സി) ബസിനുമുകളിലേക്കാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. ബന്ദ ജില്ലയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായാണ് അപകടമുണ്ടായതെന്ന് പൊലിസ് അറിയിച്ചു. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടം.
ഹാമിര്‍പൂരിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ജസ്പുര പൊലിസ് സ്റ്റേഷനടുത്ത് വച്ച് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പോസ്റ്റിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ലൈന്‍ പൊട്ടി ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. കമ്പി പൊട്ടി വീണ ഉടനെ ബസിന് തീപിടിച്ചു. പരുക്കേറ്റവരെ ഹാമിര്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്തിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരെ സാഹസികമായാണ് പുറത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."