HOME
DETAILS
MAL
സ്മാര്‍ട്ട് ഫോണിനായി പണംനല്‍കിയ യുവാവിന് ലഭിച്ചത് ലോഹത്തകിട്
backup
July 28 2016 | 21:07 PM
മാനന്തവാടി: മൊബൈല്‍ ഫോണില്‍ വിളിച്ച് സമ്മാനമടിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘം വീണ്ടും. 10 വര്‍ഷമായി എയര്‍ടെല്‍ സിം ഉപയോഗിച്ചതിന്റെ പ്രതിഫലമായി സാംസങ് കമ്പനിയുടെ 12,000 രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനായി 3.250 രൂപ നല്‍കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
മൊബൈല്‍ഫോണ്‍ കൊറിയറായി വീട്ടിലെത്തുമ്പോള്‍ 3,250 രൂപ നല്‍കണമെന്നാണ് ഫോണിലൂടെ അറിയിച്ചിരുന്നത്.
പണം നല്കി കൊറിയര്‍ സ്വീകരിച്ച് ബോക്സ് തുറന്നപ്പോള്‍ മൊബൈലിനുപകരം ലോഹകഷ്ണങ്ങളാണ് കമ്മന സ്വദേശിയായ യുവാവിന് ലഭിച്ചത്. കാഷ് ഓണ്‍ ഡെലിവറി ആയതിനാല്‍ യുവാവ് 3,250 രൂപ മുന്‍കൂര്‍ നല്കി സമ്മാനബോക്സ് കൈപ്പറ്റുകയായിരുന്നു.
എന്നാല്‍ ബോക്സ് തുറന്നുനോക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം യുവാവിന് ബോധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."