ദേശീയ വിദ്യാഭ്യാസനയം: ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ദേശീയ വിദ്യാഭ്യാസനയം കരട് 2019 അടിസ്ഥാനമാക്കിയുള്ള ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
കരടില്‍ പ്രതിപാദിച്ചിട്ടുള്ള ആമുഖം, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്ത മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടന്നു. അലിഗഡ് യൂനിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഡയരക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, മുഹമ്മദ് റാഫി വിളയില്‍, പ്രൊഫ. ഖമറുദ്ദീന്‍ പരപ്പില്‍, സിദ്ദീഖ് ചെമ്മാട് വിഷയാവതരണം നടത്തി.
ഡോ. വി.സുലൈമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി.
ഡോ. അബ്ദുല്‍ വാഹിദ്, റഹീം ചുഴലി, ഡോ. മജീദ് കൊടക്കാട്, ഹസന്‍ ശരീഫ് വാഫി, ഡോ. ശഫീഖ്, ഡോ. റഹീം കൊടശേരി, പ്രൊഫ. അബ്ദുല്‍ ഖയ്യൂം, സിദ്ദീഖുല്‍ അക്ബര്‍ വാഫി പങ്കെടുത്തു. കരടിന്മേലുള്ള രണ്ടാംഘട്ട ചര്‍ച്ച ഈ മാസം രണ്ടാംവാരം കോഴിക്കോട് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."