സിറിയയ്ക്കു റഷ്യയുടെ സഹായ വാഗ്ദാനം
ദമസ്കസ്: ആക്രമണങ്ങള്‍ തുടരുന്ന സിറിയയില്‍ സൈന്യത്തെ സഹായിക്കുന്നതിനായി പദ്ധതികളുമായി റഷ്യ രംഗത്ത്. അലെപ്പോയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളിലാണ് റഷ്യയുടെ സഹായമുണ്ടാകുക. റഷ്യന്‍ പ്രതിരോധ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കീഴടങ്ങുന്നവര്‍ക്കു മാപ്പ് നല്‍കുമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോയുടെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള അവസാന പാതയും കഴിഞ്ഞ ദിവസം അസദ് അനുകൂല സൈന്യം അടച്ചിരുന്നു. അവശ്യസാധനങ്ങള്‍ കിട്ടാതാകുന്നതോടെ വിമതരെ തുരത്തുന്നത് എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.
അലെപ്പോയുടെ പടിഞ്ഞാറന്‍മേഖല വിമതരുടേയും കിഴക്കന്‍ മേഖല അസദ് അനുകൂല സൈന്യത്തിന്റേയും നിയന്ത്രണത്തിലാണ്. വിമതരോട് ആയുധംവച്ചു കീഴടങ്ങാന്‍ സൈന്യത്തിന്റെ ജനറല്‍ കമാന്‍ഡര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തടസപ്പെട്ട സന്ധിസംഭാഷണങ്ങള്‍ വീണ്ടും തുടങ്ങാന്‍ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നതിനിടെയാണ് സൈന്യം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."