HOME
DETAILS
MAL
സഊദി ദേശീയ ദിനത്തിൽ ഗിന്നസിൽ കയറിയത് നിരവധി റെക്കോർഡുകൾ
backup
September 24 2018 | 16:09 PM
റിയാദ്: ഈ വർഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ചു സഊദിയിൽ നിന്നും ലോക റെക്കോർഡ് പട്ടികയിൽ കയറിയത് നിരവധി റെക്കോർഡുകൾ. വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടും ലേസർ പതാകക്കും പുറമെ ജിദ്ദയിൽ ഒരുക്കിയ ഭീമൻ കേക്കും ലോക റെക്കോർഡ് ഭേദിച്ചു.
നിലവിൽ ലോകം കണ്ടതിൽ വച്ചേറ്റവും വലിയ വെടിക്കെട്ടുകളായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരേ സമയത്ത് ആകാശത്തേക്കുയർന്നത് . സഊദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് പുതിയ ലോക റെക്കോർഡിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി നിർമ്മിച്ച ലേസർ പതാക വർണ്ണാഭമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 58 നഗരങ്ങളിൽ നിന്നു ഒരേ സമയത്ത് അരങ്ങേറിയ 900,000 (ഒൻപത് ലക്ഷം) കരിമരുന്നു പ്രകടനങ്ങൾ പുതിയ വിസ്മയമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. ഫിലിപ്പൈൻസിന്റെ ഗിന്നസ് റെക്കോർഡാണ് സഊദി തകർത്തത്. 2016 ൽ ഫിലിപ്പൈൻസ് പുതുവർഷ പുലരിയിൽ നടത്തിയ കരിമരുന്ന് പ്രകടനത്തിൽ 810,904 കരിമരുന്നുകളാണ് നടത്തിയത്. അതിനു മുൻപ് 2014 ൽ ദുബൈയും തൊട്ടു മുൻപത്തെ വർഷം കുവൈത്തുമായിരുന്നു കരിമരുന്നു പ്രകടനത്തിൽ ഗിന്നസിൽ പേരു വന്ന രാജ്യങ്ങൾ. എന്നാൽ എല്ലാം മറികടന്നാണ് ഒൻപത് ലക്ഷം കരിമരുന്നു പ്രകടനവുമായി സഊദി ഗിന്നസിൽ ഇടം നേടിയത്.
ഇതിനു പുറമെയാണ് കരിമരുന്നു പ്രകടനത്തിന് അകമ്പടിയായി ആയി 400 മീറ്റർ നീളത്തിലും 350 മീറ്റർ വീതിയിലുമുള്ള ദേശീയ പതാകയും വിണ്ണിൽ ഉയർത്തിയത്. 300 ഡ്രോണുകളുടെ സഹായത്തോടെയാണ് ഇത് സാധിച്ചത്. കൂടാതെ ജിദ്ദയി ഒരുക്കിയ ഭീമൻ കേക്കും റെക്കോഡ് ബേധിക്കുന്നതായിരുന്നു. ഇതേ സമയത്ത് തന്നെ തായിഫിൽ നടന്ന ഒട്ടക മേള ഗിന്നസിൽ കയറിയ പ്രഖ്യാപനവും അംഗീകാര പത്രം കൈമാറിയതും ഞായറാഴ്ച നടന്ന ദേശീയ ദിനത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."