HOME
DETAILS
MAL
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയം: മുഖ്യമന്ത്രി
backup
May 21 2017 | 07:05 AM
കട്ടപ്പന: രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ മുഴുവന്‍ നടപടികളും പൂര്‍ത്തിയായ ശേഷം അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും പട്ടയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം പട്ടയ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയ വിതരണ നടപടികള്‍ അതിവേഗതയില്‍ ആയില്ല . കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കയ്യേറ്റക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കും. കുടിയേറ്റക്കാരെ സംരക്ഷിക്കും. കുടിയേറ്റക്കാരെ മറയാക്കി കയ്യേറ്റം നടക്കുന്നുണ്ട്. മൂന്നാറിനെ സംരക്ഷിക്കുന്നത് ദേശീയ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."