HOME
DETAILS

അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് അണ്‍ എയ്ഡഡിലും അവസരമില്ല

  
backup
November 23 2020 | 04:11 AM

%e0%b4%85%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4


മലപ്പുറം: പ്ലസ്‌വണ്‍ മെറിറ്റ് സീറ്റില്‍ അലോട്ട്‌മെന്റിന് കാത്തിരുന്ന് ഒടുവില്‍ സീറ്റ് കിട്ടാതിരുന്ന സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനത്തിന് അവസരമില്ല.
കൊവിഡ് കാരണം നീണ്ടുപോയ പ്ലസ്‌വണ്‍ മെറിറ്റ് പ്രവേശന നടപടികള്‍ തീരുംമുന്‍പേ മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് ക്വാട്ടകളിലെ പ്രവേശനം അവസാനിപ്പിച്ചതിനാലാണ് സ്‌കൂളുകളില്‍ ഒഴിവുണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കാതായത്. അപേക്ഷിച്ചിട്ടും മെറിറ്റ് സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് നവംബര്‍ 12 വരെ അവസരം ലഭിച്ചിരുന്നു.
എന്നാല്‍, മുന്‍വര്‍ഷങ്ങളെ പോലെ മെറിറ്റ് സീറ്റ് വര്‍ധിപ്പിക്കാതെ നടത്തിയ അലോട്ട്‌മെന്റില്‍ നാമമാത്ര വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്.
ഇതോടെ അലോട്ട്‌മെന്റില്‍ നിന്ന് പുറത്തായ വിദ്യാര്‍ഥികളാണ് ഫീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ റെഗുലര്‍ പഠനം നടത്താന്‍ അപേക്ഷിക്കാന്‍ ശ്രമിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും അപേക്ഷിക്കാനുള്ള ലിങ്ക് സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് തുടര്‍പഠനം എന്താവുമെന്ന ഭീതിയില്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയായെങ്കില്‍ മാത്രമേ സാധാരണരീതിയില്‍ ഗവണ്‍മെന്റ് അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന് വേണ്ടി അന്വേഷിക്കാറുള്ളൂ എന്നിരിക്കെ ഈ വര്‍ഷം അതിന് മുന്‍പുതന്നെ അഡ്മിഷന്‍ എടുക്കാനുള്ള ലിങ്ക് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചത് ഇത്തരം സ്ഥാപനങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയാണ് ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോയിരുന്നത്.
ചേരാന്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിട്ടും അനുമതികിട്ടാതായതോടെ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ പ്ലസ്‌വണ്‍ പ്രവേശനം കിട്ടാത്തവര്‍ക്ക് സ്‌കോള്‍ കേരള വഴി അഡ്മിഷന്‍ നേടാന്‍ ഈ മാസം 30 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്.
അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തിനുള്ള ലിങ്ക് സര്‍ക്കാര്‍ അനുവദിക്കുമോ, അതോ സ്‌കോള്‍ കേരള വഴി സമാന്തര പഠനം നടത്തണമോയെന്ന് തീരുമാനിക്കാനാവാതെ പ്രയാസപ്പെടുകയാണ് അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago