HOME
DETAILS
MAL
കലബുറഗി റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
backup
July 28 2016 | 22:07 PM
ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി ക്രൂരമായ റാഗിങ്ങിനിരയായ കേസിലെ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയും തള്ളി. കേസിലെ ഒന്നാംപ്രതി ലക്ഷ്മി, രണ്ടാംപ്രതി ആതിര എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ബെഞ്ച് തള്ളിയത്. വിദ്യാര്‍ഥികളെ അടുത്തമാസം അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും ഉത്തരവിട്ടു.
കലബുറഗി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇവര്‍ നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ മൂന്നാംപ്രതി ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."