താലിബാന് ആക്രമണം: അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ എട്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലെ എട്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ മറൂഫ് ജില്ലയില്‍ വാഹനത്തില്‍ സ്ഫോടന വസ്തുക്കള്‍ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസില്‍ എത്തിയ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന് വക്താവ് സബീഉല്ല സാദത്ത്് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും കാണ്ഡഹാര്‍ പൊലിസ് വക്താവ് ഖാസിം അഫ്ഗാന് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരാവാദിത്തം താലിബാന് ഏറ്റെടുത്തു. രണ്ട് മാറ്റിവച്ച അഫ്ഗാനിസ്ഥാന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് ആണ് നടക്കുന്നത്. വടക്കന്‍ അഫ്ഗാനില്‍ ശനിയാഴ്ചയുണ്ടായ മറ്റൊരു ആക്രമണത്തില്‍ 25 സര്‍ക്കാര്‍ സേനകള്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി യു.എസിന്റെയും താലാബിന്റെയും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം.
ഖത്തറിലാണ് ചര്‍ച്ച നടക്കുന്നത്. യു.എസുമായി ഏഴാം തവണയാണ് താലിബാന് ചര്‍ച്ച നടത്തുന്നത്. 2001ല്‍ യുദ്ധം തുടങ്ങിയതു മുതലുള്ള ഏറ്റവും നിര്‍ണായകമായ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത് താലിബാന് വക്താവ് സുഹൈല്‍ ഷഹീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."