ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ വീണ്ടും നടത്തണം; ആവശ്യവുമായി ട്രംപ് കാംപയിന് വിഭാഗം
വാഷിങ്ടണ്‍: ജോ ബൈഡന് 12,000ത്തില്പരം വോട്ടുകള്‍ക്ക് വിജയിച്ച ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ വീണ്ടും ആവശ്യപ്പെട്ട് ട്രംപ് കാംപയിന് വിഭാഗം. ഇതു രണ്ടാം തവണയാണ് ട്രംപ് കാംപയിന് വിഭാഗം സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആവശ്യപ്പെടുന്നത്. നേരത്തെ ആദ്യതവണ നടന്ന റീകൗണ്ടിങ്ങില്‍ ബൈഡന്റെ ഭൂരിപക്ഷം 14,000ത്തില്‍ നിന്നും 12,000മായി കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വോട്ടര്‍മാരുടെ ഒപ്പു വെച്ചുനോക്കുന്നതടക്കമുള്ള നിബന്ധനകള്‍ക്ക് വിധേയമായി വീണ്ടും വോട്ടെണ്ണമെന്ന ആവശ്യവുമായി ട്രംപ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. 1992നു ശേഷം റിപ്പബ്ലിക്കന്‍സിനെ മാത്രം പിന്തുണച്ച ജോര്‍ജിയ, നേരിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ ബൈഡന് ജയിച്ചടക്കിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോടതികള്‍ കയറിയിറങ്ങുന്ന ട്രംപിന്റെ നിയമപോരാട്ടങ്ങളിലെ ഏറ്റവും അവസാനത്തേതാണിത്. നേരത്തെ പെന്‍സില്‍വാനിയയിലെ മെയില്വോട്ടുകള് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് കാംപയിന് വിഭാഗം സമര്‍പ്പിച്ച ഹരജി ജഡ്ജ് മാത്യു ബ്രാന് തള്ളിയിരുന്നു. ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."