കാഞ്ഞിരത്താണി ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പ്
ചങ്ങരംകുളം: കൊഴിക്കര കാഞ്ഞിരത്താണിയില്‍ ജനവാസ കേന്ദ്രത്തില്‍ തുടങ്ങിയ കള്ളുഷാപ്പ് നാട്ടുകാരുടെയും മദ്യനിര്‍മാര്‍ജന കമ്മിറ്റികളുടെയും സമരത്തെ തുടര്‍ന്ന് ഇന്നലെ പൂട്ടിയെങ്കിലും പൊലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ പൊലിസ് കള്ളുഷാപ്പ് ഉടമകളുടെ ഭാഗം ചേര്‍ന്ന് തുറക്കാന്‍ അനുവദിച്ചതില്‍ ജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രതിഷേധം.
സൈ്വര്യമായി ജീവിക്കാനുള്ള നാട്ടുകാരുടെ ആമവശ്യം പരിഗണിക്കാതെ പൊലിസ് ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഷാപ്പുടമ ഹാജരാക്കിയ കെട്ടിട നമ്പര്‍ വ്യാജമാണെന്ന് വന്നാല്‍ ഉടമയ്‌ക്കെതിരേ മനപ്പൂര്‍വം വ്യാജരേഖയുണ്ടാക്കിയതിനു ജാമ്യമില്ലാത്ത കുറ്റത്തിനു ശിക്ഷ ലഭിക്കാമെന്നിരിക്കെ ഈ പ്രശ്‌നം ഉന്നയിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സമരക്കാര്‍. പഞ്ചായത്തിന്റെ ലൈസന്‍സില്ല എന്നതാണു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്‌നം. കൂടാതെ ആരാധനാലയത്തില്‍ നിന്ന് നിശ്ചിത അകലം പാലിച്ചിട്ടുമില്ല. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ എക്‌സൈസ് വകുപ്പ് നല്‍കിയ അനുമതി നിലനില്‍ക്കുന്നതല്ല. തൊട്ടടുത്ത കുറ്റിപാലയില്‍ ഈ വിഷയം ഉന്നയിച്ച് നാട്ടുകര്‍ കോടതിയെ സമീപിച്ചപ്പോള്‍ സമരക്കാര്‍ക്ക് അനുകൂലമായ വിധികിട്ടുകയും മദ്യഷോപ് പൂട്ടാന്‍ കോടതി കല്‍പ്പിക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ ധാരാളം ഷാപ്പുകള്‍ ലേലത്തിലും അല്ലാതെയും നടത്തുന്ന വ്യക്തിയാണ് ഈ ഷാപ്പിന്റെയും ഉടമ. ചില രാഷ്ട്രീയ നേതാക്കളിലുംപൊലിസിലും വലിയ സ്വാധീനമുള്ള വ്യക്തിയുമാണ് ഇയാള്‍ എന്ന് പരാതിയുയന്നിട്ടുണ്ട്. രാഷ്ട്രീയ കക്ഷി ഭേദമന്യേ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കാനും എംഎല്‍എ യെ കാണാനും കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."