യു. എസ് സുപ്രിംകോടതി നോമിനിക്കെതിരേ വീണ്ടും ലൈംഗിക ആരോപണം: പിന്തുണച്ച് ട്രംപ്
വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുപ്രിംകോടതി നോമിനി ബ്രറ്റ് കാവനോഗിനെതിരേ വീണ്ടും ലൈംഗികാരോപണം. യാലെ യൂനിവേഴ്സിറ്റിയില്‍ ബ്രറ്റിന്റെ സഹപാഠി ആയിരുന്ന ഡബോറ റാമിറസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. 1983 - 1984 കാലയളവില്‍ നടന്ന വിരുന്നില്‍ ബ്രറ്റ് ലൈംഗിക അവയവം പ്രദര്‍ശിപ്പിച്ചെന്നാണ് റാമിറസിന്റെ ആരോപണം.
ഹൈസ്കൂള്‍ കാലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യൂനിവേഴ്സിറ്റി അധ്യാപികയായ ക്രിസ്റ്റ്യാന ബ്ലേസ ഫോര്‍ഡ് ബ്രറ്റിനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രിംകോടതി ജഡ്ജി നിയമനത്തിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സെനറ്റിന്റെ ജുഡിഷ്യറി കമ്മിറ്റിയില്‍ ഫോര്‍ഡ് വ്യാഴാഴ്ച മൊഴിനല്‍കും. എന്നാല്‍ ബ്രറ്റിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തി.
രാഷ്ട്രീയ ലക്ഷ്യത്തിനായാണ് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം ഉന്നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. യു.എന്നില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ബ്രറ്റ് വിശിഷ്ട വ്യക്തിയാണെന്നും അദ്ദേഹത്തിനൊപ്പം താനുണ്ടെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."