HOME
DETAILS

ആന്റണി ബ്ലിന്‍കനെ ബൈഡന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കും

  
backup
November 23 2020 | 07:11 AM

biden-to-nominate-antony-blinken-as-us-secretary-of-state-2020

 

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്റ്റേറ്റ് സെക്രട്ടറിയായി ആന്റണി ബ്ലിന്‍കനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ബൈഡനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ്, ബ്ലൂംബെര്‍ഗ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തദിവസം തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാനം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. 58കാരനായ ബ്ലിന്‍കന്‍ ഒബാമ പ്രസിഡന്റും ബൈഡന്‍ വൈസ്പ്രസിഡന്റും ആയിരിക്കെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സേവനം അനുഷ്ടിച്ചിരുന്നു.

ആഗോള സഖ്യത്തിന്റെ സംരക്ഷകന്‍ എന്നാണ് ബ്ലിന്‍കനെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ സഖ്യകക്ഷികളെ ചൈനയുമായുള്ള പുതിയ മത്സരത്തിന് പ്രേരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈം വിലയിരുത്തുന്നു.

തന്റെ അടുത്ത സഹായിയായ ജെയ്ക് സുള്ളിവനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ലിന്‍ഡ തോമസിനെ യു.എന്‍ അംബാസഡറായും നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാനുമായുള്ള യു.എസ് നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുന്നയാളാണ് ബ്ലിന്‍കന്‍. 2015ല്‍ ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ആണവ കറാറിലെത്തിയതില്‍ പ്രധാന വഹിച്ചതും ഇദ്ദേഹമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  38 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago