HOME
DETAILS

സൗകര്യമൊരുക്കി വനംവകുപ്പിന്റെ പൊളിഞ്ഞു വീഴാറായ ക്വാര്‍ട്ടേഴ്‌സുകള്‍

  
backup
May 21 2017 | 21:05 PM

%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%82%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d





നിലമ്പൂര്‍: അടച്ചുപൂട്ടി കാടുമൂടി കിടക്കുന്ന വനംവകുപ്പിന്റെ ഏക പൊതുമേഖല സ്ഥാപനമായ അരുവാക്കോട് വുഡ് ഇന്‍ഡസ്ട്രീസും പരിസര വന മേഖലയും സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും സിരാകേന്ദ്രമായി മാറുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മേഖലയില്‍ കൊലപാതകങ്ങളും അസ്വാഭാവിക മരണങ്ങളും ഉള്‍പ്പെടെ അഞ്ച് ദുരൂഹ മരണങ്ങളാണ് നടന്നത്. മില്‍മ ചില്ലിങ് പ്ലാന്റിനു സമീപം ഈ വനമേഖലയില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയതോടെയാണ് ദുരൂഹ മരണങ്ങളുടെ കേന്ദ്രമായി പ്രദേശം മാറിയത്.
യുവാവിന്റെ അജ്ഞാത മൃതശരീരം കണ്ടെത്തിയതും ഇവിടമായിരുന്നു. ബിവറേജസിനു സമീപം കമല എന്ന സ്ത്രീയുടെ മൃതദേഹം, തിരിച്ചറിയാത്ത 36കാരിയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം എന്നിവയും ഈ വനമേഖലയിലാണ്. സമീപത്തെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യവും വാങ്ങി ഈ വനത്തിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്.  വുഡ് കോംപ്ലക്‌സും പരിസരവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിട്ടും വനംവകുപ്പ് മൗനം പാലിക്കുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് വനഭൂമിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്.  മദ്യപന്മാരും അനാശാസ്യ പ്രവര്‍ത്തനങ്ങളും വുഡ് കോംപ്ലക്‌സിന്റെ പഴയ കെട്ടിടങ്ങളിലാണ് തകൃതിയായി നടക്കുന്നത്. അടിക്കാട് മൂടി കിടക്കുന്ന ഇവിടുത്തെ പഴയ ക്വാര്‍ട്ടേഴ്‌സുകളും വനംവകുപ്പിന്റെ ആദ്യത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും മുക്കാല്‍ ഭാഗവും തകര്‍ന്നു കിടക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊളിഞ്ഞ കിടക്കുന്ന വനംവകുപ്പിന്റെ കെട്ടിടങ്ങള്‍ നവീകരിച്ച് ടൂറിസം മേഖലയുടെ വികസനത്തിനായ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ വനം മന്ത്രി കെ.ബി ഗഷേണ്കുമാര്‍, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തുകയും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വനം മന്ത്രി അഡ്വ. കെ. രാജുവും ഇവിടം സന്ദര്‍ശിച്ചിരുന്നു. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഭാഗം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വടപുറം പാലം മുതല്‍ കോടതിപ്പടി വരെയുള്ള ഭാഗങ്ങളില്‍ ജനവാസമില്ലാത്തതും, തെരുവുവിളക്കുകള്‍ ഇല്ലാത്തതും രാത്രി-പകല്‍  വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധര്‍ക്ക് ഇവിടം അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ്.
വനമേഖലയുടെ സംരക്ഷണം അവകാശപ്പെടുമ്പോഴും ഒരു ലൈസന്‍സും ഇല്ലാതെ വനഭൂമിയോട് ചേര്‍ന്ന് റോഡരികില്‍ നിരവധി താല്‍ക്കാലിക കച്ചവടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസലും ഇവിടെ കരിമ്പ് ജ്യൂസ് കട നടത്തിവരികയായിരുന്നു.  രാത്രികാലങ്ങളില്‍ ഈ മേഖലയില്‍ വനം-പൊലിസ് വകുപ്പുകള്‍ പട്രോളിങ് നടത്താത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് അനുഗ്രഹമാണ്.
അന്തര്‍ സംസ്ഥാന പാതയായ കെ.എന്‍.ജി റോഡ് കടന്നുപോകുന്നതിനോട് ഓരം ചേര്‍ന്നാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്. നിരവധി സഞ്ചാരികളെത്തുന്ന കനോലിപ്ലോട്ടും ഈ പരിസരത്താണ്. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് കോടതിപ്പടിക്ക് സമീപം പ്രവര്‍ത്തിച്ചുവരുന്ന ബീവറേജസ് കേന്ദ്രം താല്‍ക്കാലികമായി അടച്ചപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടതും ഈ വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലായിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  2 months ago
No Image

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന്‍ ഷാഹിന്‍

Kerala
  •  2 months ago
No Image

ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം

Saudi-arabia
  •  2 months ago
No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  2 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  2 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  2 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago