നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, രാജ്കുമാറിന്റെ കുടുംബം സമരത്തിനില്ല; സര്‍ക്കാര്‍ വാക്കുമാറിയാല്‍ മാത്രം പ്രക്ഷോഭം
തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബം സമരത്തിനില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതുകൊണ്ടാണ് തല്ക്കാലം സമരത്തിനില്ലെന്ന് കുടുംബം തീരുമാനിച്ചത്.
നാളെ സമരം തുടങ്ങ
ാന് തീരുമാനിച്ചതായിരുന്നു ഇവര്‍. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയപ്പോള്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. അതുകൊണ്ടുതന്നെ തല്ക്കാലം നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ മാത്രമേ സമരരംഗത്തേക്കിറങ്ങൂവെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മയും അറിയിച്ചു.
മുഖ്യമന്ത്രിയെ കണ്ടതില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും വിജയമ്മ പറഞ്ഞു.
ജൂണ്‍ 12-നാണ് ഹരിത ഫൈനാന്‍സ് ചിട്ടി തട്ടിപ്പില്‍ പ്രതിയാക്കി രാജ്കുമാറിനെ നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15-ന് രാത്രിയില്‍ മാത്രമാണ് പൊലിസ് രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത്. ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്കുമാറിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21-ന് ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് രാജ്കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്കുമാര് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."