HOME
DETAILS

നെയ്യാര്‍-അരുവിക്കര പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

  
backup
September 25 2018 | 02:09 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

കാട്ടാക്കട: നഗരത്തിലേക്ക് കുടിവെള്ളം വിതരണം നടത്താനുള്ള പുതിയ പദ്ധതിയ്ക്ക് നേരെ സര്‍ക്കാരിന്റെ അവഗണന. പഴയ സര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ അത് അട്ടിമറിക്കാനാണ് നീക്കം. ഇതോടെ ഇതിനു വകയിരുത്തിയ 10 കോടി പാഴാകുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. 1976 ലാണ് നെയ്യാറിലെ വെള്ളം നഗരത്തിന് എത്തിക്കാന്‍ ഒരു പദ്ധതി ചിട്ടപ്പെടുത്തുന്നത്.
അന്ന് അരുവിക്കര നിന്നാണ് വെള്ളം എത്തിക്കുന്നതെങ്കിലും പേപ്പാറ അണക്കെട്ട് വന്നിട്ടില്ല. കോട്ടൂര്‍ ബണ്ട് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരുന്നത്. ഇവിടെ വൈദ്യുതി ഇല്ലായിരുന്നതിനാല്‍ മണ്ണെണ്ണ കൊണ്ടുള്ള ജനറേറ്റര്‍ സ്ഥാപിച്ച്, വെള്ളം പമ്പ് ചെയ്യും. കാപ്പുകാട്ടില്‍ നിന്നുംഏതാണ്ട് മൂന്ന് കീമീ ദൂരം 700 എം.എം പൈപ്പിട്ട് വെള്ളം അതിലൂടെ കുമ്പിള്‍മൂട് തോട്ടില്‍ എത്തിക്കും. അവിടെ നിന്നും വെള്ളം തോട് അവസാനിക്കുന്ന കരമനയാറ്റിന്റെ അണയിലക്കടവില്‍ എത്തിച്ച് അരുവിക്കരയില്‍ കൊണ്ടുചെല്ലുന്നതാണ് പദ്ധതി.
വനത്തിലൂടെ വെറും ഒരു കിലോമീറ്റര്‍ മാത്രമേ പെപ്പ് കടന്നുപോകുന്നുവുള്ളു. യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന പണി രണ്ടുനാള്‍കൊണ്ട് പൂര്‍ത്തീകരിച്ച് വിജയകരമായി വെള്ളം അരുവിക്കരയില്‍ എത്തിക്കുകയായിരുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ കോട്ടൂര്‍ബണ്ട് പദ്ധതി ഏറെ നാള്‍ നിലനിന്നു.
എന്നാല്‍ പേപ്പാറ അണക്കെട്ട് വന്നതോടെ കരമനയാറ്റിലെ വെള്ളം ശേഖരിക്കാന്‍ സംവിധാനം ഒരുങ്ങിയതോടെ ഈ പദ്ധതിയും നിലച്ചു. പിന്നെ 2017 ല്‍ നെയ്യാര്‍ പദ്ധതിയ്ക്ക് വീണ്ടും ജീവന്‍ വീണു. രൂക്ഷമായ കൂടിവെള്ളക്ഷാമം വന്നപ്പോള്‍ സര്‍ക്കാര്‍ പദ്ധതിയുമായി വീണ്ടും വന്നു.
ഡ്രജ്‌റര്‍ വഴി വെള്ളം അരുവിക്കരയിലും പിന്നെ നഗരത്തിലും എത്തിച്ചു. തുടര്‍ന്നാണ് നെയ്യാര്‍ കടന്നുപോകുന്ന പുന്നാവൂര്‍ അരുവിക്കര നിന്നും വെള്ളം എത്തിക്കാനാണ് പദ്ധതി.
അതായത് നഗരത്തിന് സ്ഥിരമായി വെള്ളം എത്തിക്കുന്ന ഒന്ന്. ഒരു ദിവസം 60 മുതല്‍ 70 മില്യണ്‍ ലിറ്റര്‍ (എം.എല്‍.ഡി) ലഭിക്കാവുന്ന തരത്തില്‍ മേജര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു.
ഇപ്പോള്‍ പേപ്പാറയില്‍ വെള്ളം കുറഞ്ഞാല്‍ അത് കുടിവെള്ള വിതരണത്തെ ബാധിക്കും. അതിനാല്‍ സ്ഥിരമായ സംവിധാനത്തെ കുറിച്ചാണ് വാട്ടര്‍ അതോറിറ്റി തയാറെടുക്കുന്നത്. മാറനല്ലൂര്‍ അരുവിക്കരയില്‍ 100 എം.എല്‍.ഡി പ്ലാന്റ് സ്ഥാപിച്ച് വെള്ളം എത്തിക്കാനാണ് പരിപാടി. 70 എം.എല്‍.ഡി വെള്ളം നഗരത്തിനും ബാക്കിയുള്ളവ സമീപ പ്രദേശങ്ങളിലും നല്‍കാനാണ് ഉദ്ദേശം. ഇതാകുമ്പോള്‍ നഗരത്തില്‍ കുടിവെള്ളക്ഷാമം ഇല്ലാതാകും.
ഇവിടെ നിന്നും സിറ്റിയില്‍ എത്താന്‍ 12 കി. മീറ്റര്‍ ദൂരമേ ഉള്ളൂ എന്നതും പദ്ധതിയ്ക്ക് ഗുണകരമാകുന്നു എന്ന് വാട്ടര്‍ അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ആ പദ്ധതിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. നിലവില്‍ നെയ്യാറില്‍ ജലനിരപ്പ് താണു വരികയാണ്. അതിനാല്‍ തന്നെ വെള്ളം തുറന്നുവിടുന്നത് നിറുത്തിയിരിക്കുകയാണ്. നെയ്യാറില്‍ വേണ്ടത്ര വെള്ളമില്ലതാനും. ഇത് കാണിച്ചാണ് പദ്ധതി അട്ടിമറിക്കാന്‍ നീക്കം.
കാളിപ്പാറ പദ്ധതിക്ക് വെള്ളമെടുക്കുന്നത് നെയ്യാര്‍ അണക്കെട്ടില്‍ നിന്നാണ്. 36 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്നും പമ്പ് ചെയ്ത് കയറ്റുന്നത്. അതിനാല്‍ ഡാമില്‍ ജലനിരപ്പ് കുറയും. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ വാട്ടര്‍ അതോറിറ്റി പിന്‍വലിയുന്നത്. ഇതോടെ പ്രദേശത്തും നഗരത്തിനും കിട്ടേണ്ട കുടിവെള്ള പദ്ധതിയാണ് ഇല്ലാതാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  16 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  24 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  30 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  39 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago