HOME
DETAILS

ഹജ്ജ് അറിവുകള്‍ നുകര്‍ന്ന് ഹാജിമാര്‍ പൂക്കോട്ടൂരില്‍ നിന്നും മടങ്ങി

  
backup
May 21 2017 | 21:05 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d


മലപ്പുറം: വിശുദ്ധ മക്കയും അറഫയും മദീനയും മനസില്‍ കണ്ടു മനം നിറഞ്ഞ പ്രാര്‍ഥനയോടെ ഹാജിമാര്‍ പൂക്കോട്ടൂരില്‍ നിന്നും മടങ്ങി. വിശുദ്ധ മണ്ണിലേക്ക് തീര്‍ഥാടനത്തിനൊരുങ്ങിയ ആയിരങ്ങള്‍ക്ക് ഹജ്ജിന്റെ കര്‍മപാഠങ്ങള്‍ പകര്‍ന്ന ദ്വിദിന പഠന ക്യാംപിനു പൂക്കോട്ടൂര്‍ ഖിലാഫത്ത് നഗരിയില്‍ സമാപ്തിയായി. മനസു നിറയെ  കിനാവു കണ്ട പുണ്യഭൂമിയിലേക്ക് എത്താനുള്ള തിടുക്കം. ആയിരങ്ങളൊന്നിച്ചു ചേര്‍ന്ന ലബ്ബൈക്ക് മന്ത്രങ്ങള്‍. ക്ലാസിനു പരിസമാപ്തിയായി ഭക്തസാന്ദ്രമായ പ്രാര്‍ഥനാ സദസും. നഗരിയില്‍ നിന്നു മടങ്ങുന്നവര്‍ക്ക് മറക്കാനാവാതെ രണ്ടുദിവസം വിരുന്നൂട്ടിയ പൂക്കോട്ടൂരിലെ പ്രദേശവാസികളുടെ  സ്‌നേഹ വായ്പ്. പുണ്യഭൂമിയിലെ പ്രാര്‍ഥന പകരം ചോദിക്കുന്ന നാട്ടുകാര്‍. ഹാജിമാരുടെയും സംഘാടകരുടേയും വികാരവായ്പുകള്‍ നിറഞ്ഞതായിരുന്നു ഇന്നലെ വൈകിട്ട് നടന്ന ഹജ്ജ് ക്യാംപിന്റെ സമാപന സെഷന്‍.
രണ്ടു ദിവസങ്ങളിലായി ഒന്‍പത് മണിക്കൂറോളം  സമയമാണ്  ക്ലാസ് നീണ്ടുനിന്നത്. ഹജ്ജ് ശ്രേഷ്ഠതകളും കര്‍മാനുഷ്ഠാനങ്ങളും പുണ്യസ്ഥലങ്ങളുടെ ചരിത്രവും വിശകലനം ചെയ്താണ്  ഹജ്ജിന്റെ ഗൃഹപാഠങ്ങള്‍ പ്രമുഖ വാഗ്മി അബ്ദുസമദ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചത്.
ലളിതവും  സമ്പൂര്‍ണവുമായ  പഠനക്ലാസ് ശ്രോദ്ധാക്കള്‍ക്ക് വലിയ അനുഭൂതിയായി. ത്വവാഫ് മുതലുള്ള ഭാഗങ്ങളാണ ്‌രണ്ടാം ദിവസം ചര്‍ച്ച ചെയ്തത്. കഅ്ബ, ജംറ എന്നിവയുടെ  മാതൃക ഉപയോഗിച്ച് ത്വവാഫ്, സഅ്‌യ്, ജംറകളിലെ അനുഷ്ഠാനങ്ങള്‍ എന്നിവയുടെ പരിശീലനവും നല്‍കി. പതിനായിരത്തിലേറെ വരുന്ന പ്രതിനിധികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സംവിധാനിച്ച് സംഘാടക സമിതിയുടെ ക്രമീകരണങ്ങള്‍ ശ്രദ്ധേയമായിരുന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍  എ.എം കുഞ്ഞാന്‍. കെ.മുഹമ്മദുണ്ണി ഹാജി, എ.എം അക്ബര്‍, കെ.പി ഉണ്ണീതു ഹാജി, ടി.വി ഇബ്‌റാഹീം എം.എല്‍.എ, കെ.മമ്മദ് ഹാജി, അഡ്വ.കാരാട്ട് അബ്ദുറഹ്മാന്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.എ സലാം, വേട്ടശ്ശേരി യൂസുഫ് ഹാജി, പിഎം.ആര്‍ അലവി ഹാജി, എം.ഹുസൈന്‍ മുസ്‌ലിയാര്‍, വി.പി സലീം മാസ്റ്റര്‍, കെ.കുഞ്ഞിപ്പു, എം.ഹുസൈന്‍, യൂനുസ് ഫൈസ്, കെ.ഉസ്മാന്‍, പി.ഉമര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago