HOME
DETAILS
MAL
ഏകീകൃത സംഘടനാവാദം പ്രക്ഷോഭങ്ങള്‍ ഭയന്ന്: എന്‍.കെ ബെന്നി
backup
May 21 2017 | 22:05 PM
ശാസ്താംകോട്ട: എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന ഏകീകൃത സംഘടനാവാദം ഇടതുസര്‍ക്കാരിനെതിരേ ഉയര്‍ന്നു വരുന്ന ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ ഭയക്കുന്നതു കൊണ്ടു മാത്രമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി അഭിപ്രായപ്പെട്ടു. എന്‍.ജി.ഒ അസോസിയേഷന് കുന്നത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക സമ്മേളനം ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് ആര് ധനോജ്കുമാര് അധ്യക്ഷത വഹിച്ചു. ഷാജി സോപാനം മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് ബഷീര്‍, സി രത്തന്‍, ബി രാമാനുജന്, ജെ സുനില്‍ ജോസ്, ബി സുരേന്ദ്രന്‍നായര്‍, പ്രതീപ് വാര്യത്ത്, ബാലചന്ദ്രന്, അര്‍ത്തിയില്‍ സമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."