മുറ്റിച്ചൂര്‍ സമരവീഥി റോഡിന് ഇനിയും ശാപമോക്ഷമായില്ല
അന്തിക്കാട്: മുറ്റിച്ചൂര്‍ സമരവീഥി റോഡിലൂടെയുള്ള നാട്ടുകാരുടെ ദുരിതയാത്രക്ക് ഇനിയും പരിഹാരമായില്ല ആറു വര്‍ഷം മുന്‍പ് ഗീതഗോപി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നാല്ലക്ഷം രൂപ ഉപയോഗിച്ച് റോഡില്‍ കല്ല് വിരിച്ചു.
പിന്നീട് യാതൊരു വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കാത്തതാണ് നാട്ടുകാരെ ക്ഷുഭിതരാക്കുന്നത്. വിരിച്ച കല്ലുകള്‍ റോഡില്‍ ചിതറി കിടക്കുന്നതിനാല്‍ ഇരുചക വാഹനയാത്രക്കാര്‍ തെന്നിമറിയുന്നത് പതിവായി.
കാല്‍നട യാത്രക്കാരും ഏറെ ദുരിതത്തിലാണ്. നൂറു കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ റോഡില്‍ രാത്രിയില്‍ അപകട സാധ്യത ഏറെയാണ്. റോഡിന്റെ ടാറിങിനും മറ്റുമായി ഗീതഗോപി എം.എല്‍.എ യുടെ ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാരന് എത്താത്തതിനാല്‍ ഫണ്ട് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് സി.എന്‍ ജയദേവന് എം.പി യുടെ വികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു .
എന്നാല്‍ കരാറേറ്റെടുക്കാന്‍ ഇതുവരെയും ആരും എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കരാറുകാരന് എത്തിയില്ലെങ്കിലും നാട്ടുകാരുടെ ചിരകാല സ്വപ്നമായ റോഡിന്റെ ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."