ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്ക് മന്ത്രി ഇ.പി ജയരാജന്‍ ക്ലീന്‍ചിറ്റ് നല്‍കിയത് പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ചോദ്യോത്തരവേളയ്ക്കിടെയാണ് സംഭവം. അന്വേഷണത്തിന് മുന്‍പ് ആരെയും കുറ്റക്കാരായി പ്രഖ്യാപിക്കാനാകില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്. ഇതിനെ പര്‍വതീകരിച്ച് കാണിക്കുകയാണ്.
അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാം വ്യക്തമാകും. ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ നഗരസഭാ അധ്യക്ഷക്ക് പിഴവ് പറ്റിയിട്ടില്ല. അവരെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. ആരോപണവിധേയക്ക് മന്ത്രിതന്നെ ക്ലീന്‍ചിറ്റ് നല്‍കുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാം വ്യക്തമാകുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
കേരളം വ്യവസായ നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ചര്‍ച്ചകള്‍ കേരളത്തിന്റെ അഭിവൃദ്ധിയെ പ്രതികൂലമായി ബാധിക്കും.
പ്രവാസികള്‍ക്ക് യാതൊരു ഉല്‍കണ്ഠയുമില്ല. രാഷ്ട്രീയ കാഴ്ചപ്പാടുകളോടെ പ്രശ്‌നങ്ങളെ സമീപിക്കുന്നതുകൊണ്ടാണ് വിവാദങ്ങളുണ്ടാകുന്നത്. ഇതുവരെ ലഭിച്ച തെളിവുകളും വിവരങ്ങളും വച്ച് നഗരസഭാ അധ്യക്ഷ തെറ്റ് ചെയ്തിട്ടില്ലെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."