കാലത്തിന്റെ തിന്മകളെ മറികടക്കാനുള്ള ഊര്‍ജമാണ് ഇന്നത്തെ ആവശ്യം: സ്പീക്കര്‍
തൃപ്പൂണിത്തുറ: കാലത്തിന്റെ തിന്മകളെ മറികടക്കാനുള്ള ഊര്‍ജമാണ് ഇന്നത്തെ ആവശ്യമെന്നും അതിന് സാംസ്കാരികമായ ഓര്‍മയാണ് ഉണ്ടാകേണ്ടതെന്നും ജ്ഞാനമൂലധനത്തിന്റെ സംഭരണിയാണ് സംസ്കാരമെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. തൃപ്പൂണിത്തുറ രാജനഗരി യൂണിയന് ഓഫ് റസിഡന്റ്സ് അസോസിയേഷന് ട്രുറ കുടുംബ സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവാഹത്തിന്റെ പേരില്‍ കടക്കെണിയില്പെടുന്ന പിതാക്കന്മാരുടെ സമൂഹമായി കേരളം മാറുന്നു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. എനിയ്ക്ക് ജാതിയില്ല എന്ന് പ്രഖ്യാപനം നടത്തിയ പ്രതിഭയാണ് ശ്രീനാരായണ ഗുരു.എന്നാല്‍ ഇന്ന്ഗുരുവിനെ ജാതിയുടെ ആളാക്കുവാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ട്രു റ ചെയര്മാന് വി.പി.പ്രസാദ് അധ്യക്ഷത വഹിച്ചു.ഇന്നസെന്റ് എം.പി, എം.എല്‍.എ.മാരായ എം.സ്വരാജ്, അനൂപ് ജേക്കബ്ബ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി, വൈസ് ചെയര്മാന് ഒ.വി സലിം ,കൊച്ചി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എ.ബി.സാബു, തൃപ്പൂണിത്തുറനഗരസഭാ കൗണ്‍സിലര്‍ വി.ആര് വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രുറ കണ്‍വീനര്‍ വി.സി ജയേന്ദ്രന്‍ സ്വാഗതവും, ട്രഷറര്‍ എസ്.കെ ജോയ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."