HOME
DETAILS

കിടുവാ...

  
backup
July 01 2019 | 19:07 PM

tiger

 

 

ബയോഡാറ്റ

പേര് : കടുവ
ശാസ്ത്ര നാമം : പാന്‍തര ടൈഗ്രിസ്
നീളം : 11 അടി
ഭാരം : 100 മുതല്‍ 350 കിലോഗ്രാം വരെ
ആവാസ വ്യവസ്ഥ : മഴക്കാട്, കണ്ടല്‍ വനങ്ങള്‍,
പുല്‍മേടുകള്‍
ഗര്‍ഭകാലം : 3 മാസം
ആയുര്‍ദൈര്‍ഘ്യം : 20 മുതല്‍ 25 വര്‍ഷം വരെ

കടുവകളുടെ പുസ്തകങ്ങള്‍

കടുവകള്‍ കേന്ദ്രകഥാപാത്രമാകുന്ന നിരവധി പുസ്തകങ്ങള്‍ ലോകത്തുണ്ട്. ജംഗിള്‍ ബുക്ക് (റുഡ്യാര്‍ഡ് ക്ലിപ്പിങ് ), മാന്‍ ഈറ്റേ്‌ഴ്‌സ് ഓഫ് കുമയൂണ്‍ (ജിം കോര്‍ബറ്റ്), ലൈഫ് ഓഫ് പൈ(യാന്‍ മാര്‍ട്ടല്‍), ലോര്‍ഡ് ഓഫ് ഫോറസ്റ്റ് (കരോലൈന്‍ പിച്ചര്‍), കാന്‍ വി സേവ് ദ ടൈഗര്‍ (മാര്‍ട്ടിന്‍ ജങ്കിന്‍സ്), എ ടൈഗര്‍ ഫോര്‍ മാല്‍ഗുഡി(ആര്‍ കെ നാരായണന്‍), ലാന്‍ഡ് ഓഫ് ദ ടൈഗര്‍- എ നാച്ചുറല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ സബ് കോണ്ടിനെന്റ് (വാല്‍മിക് താപര്‍), ദ് ടൈഗര്‍ സാഗ (കൊളീന്‍ ഹൗക്ക്), ദ് ടൈഗര്‍ ട്രൂ സ്റ്റോറി ഓഫ് വെന്‍ജിയന്‍സ് ആന്‍ഡ് സര്‍വൈവല്‍ (ജോണ്‍ വൈലന്റ്) തുടങ്ങിയ ഈ ഗണത്തില്‍പെടുന്നവയാണ്.


കടുവയെക്കുറിച്ച് പറയുമ്പോള്‍ ജിം കോര്‍ബറ്റിനെക്കുറിച്ചു പറയേണ്ടി വരും.ബ്രിട്ടീഷ് പൗരനാണെങ്കിലും ഇന്ത്യയിലാണ് കോര്‍ബറ്റ് ജനിച്ചതും വളര്‍ന്നതും. ഇന്ത്യയിലെ നൈനിറ്റാളില്‍ പോസ്റ്റ് മാസ്റ്ററായിരുന്നു കോര്‍ബറ്റിന്റെ പിതാവായ ക്രിസ്റ്റഫര്‍.
അദ്ദേഹത്തിന്റെ മരണത്തോടെ അനാഥമായിപ്പോയ കുടുംബത്തെ ദാരിദ്രത്തില്‍നിന്നു കരകയറ്റാനാണ് കോര്‍ബറ്റ് വേട്ട തുടങ്ങിയത്. മികച്ച വേട്ടക്കാരനായിരുന്ന കോര്‍ബറ്റ് നിരവധി നരഭോജികളില്‍നിന്നു ഗ്രാമീണരെ രക്ഷിക്കുകയുണ്ടായി. പിന്നീട് വേട്ട അവസാനിപ്പിച്ച കോര്‍ബറ്റ് വന്യജീവി സംരക്ഷണത്തിനു വേണ്ടി മുന്നിട്ടിറങ്ങി. ഇന്ത്യയില മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പിതാവായാണ് ജിം കോര്‍ബറ്റ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമാണ് ദ് മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയൂണ്‍. ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രം ജിം കോര്‍ബറ്റിന്റെ ശ്രമഫലമായാണ് രൂപം കൊണ്ടത്. കോര്‍ബറ്റിന്റെ മരണ ശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായി കടുവാസംരക്ഷണ കേന്ദ്രത്തിന് കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്ന് പേര് നല്‍കി.

കടുവകളുടെ വിഭാഗങ്ങള്‍


ലോകത്ത് എട്ടുതരം കടുവകളുണ്ടായതായി രേഖകകളുണ്ട്. സൈബീരിയന്‍ കടുവയാണ് അതില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ കടുവ, കടുവ വര്‍ഗത്തിന്റെ പൂര്‍വ്വീകര്‍ എന്നീ ബഹുമതികള്‍ ഇവയ്ക്കാണ്. ബംഗാള്‍ കടുവയാണ് രണ്ടാമത്തെ വിഭാഗം. സൈബീരിയന്‍ കടുവകളേക്കാള്‍ നീളം കുറവാണ്.
ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ ജീവിക്കുന്ന ഇവയാണ് ലോകത്തുള്ള കടുവകളില്‍ കൂടുതലായി കാണപ്പെടുന്നത്. കടുവാ ലോകത്ത് അപൂര്‍വമായ വെള്ളക്കടുവകള്‍ ബംഗാള്‍ കടുവകള്‍ക്കിടയിലാണുള്ളത്. വിയറ്റ്‌നാം, മ്യാന്മര്‍, തായ്‌ലന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇന്‍ഡോ ചൈനീസ് കടുവകളാണ് മൂന്നാമത്തെ വിഭാഗം. ചൈനയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ കാണപ്പെടുന്ന കടുവകളാണ് ചൈനീസ് കടുവകള്‍. പാരമ്പര്യ മരുന്നുകള്‍ക്കു വേണ്ടി അനേകം ചൈനീസ് കടുവകളെ കൊന്നൊടുക്കുന്നുണ്ട്. അഞ്ചാമത്തെ വിഭാഗമായ സുമാത്രന്‍ കടുവകളും വംശനാശത്തിന്റെ വക്കിലാണ്.
ആറാമത്തെ വിഭാഗമായ ഇന്തോനേഷ്യയിലെ ബാലിനീസ് കടുവ 1940കളിലും ഏഴാമത്തെ വിഭാഗമായ കാസ്പിയന്‍ കടുവകള്‍ 1970 കളിലും എട്ടാമത്തെ വിഭാഗമായ ഇന്തോനേഷ്യയിലെ ജാവന്‍ കടുവകള്‍ 1980 കളിലും നാമാവശേഷമായിക്കഴിഞ്ഞു.


കടുവകളില്ലാതാകുമോ?

കടുവകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനിയന്ത്രിതമായ കടുവ വേട്ട, മാനുകളുടെ എണ്ണത്തിലുണ്ടായ കുറവ്, വാഹനങ്ങളുടെ കടന്നു കയറ്റം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. വാക്കിംഗ് ഗോള്‍ഡ് എന്നപേരില്‍ അറിയപ്പെടുന്ന കടുവയ്ക്ക് മാര്‍ക്കറ്റില്‍ 25 ലക്ഷത്തോളം വില വരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇവയുടെ ശരീരഭാഗങ്ങള്‍ക്കുള്ള ഡിമാന്റാണ് ഇതിന് കാരണം. കടുവത്തോലിന് ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിരവധി ആവശ്യക്കാരുണ്ട്. കടുവയുടെ ഒരു കിലോ എല്ലിന് കണക്കാക്കിയ വില അരലക്ഷം രൂപയാണ്. കടുവകളുടെ ശരീര ഭാഗങ്ങളുപയോഗിച്ചുള്ള സൂപ്പിന് ഏതാണ്ട് അത്രയും വില തന്നെ വരും.
പാരമ്പര്യ ഔഷധനിര്‍മാണത്തിനായാണ് ശരീരഭാഗങ്ങളുടെ ഏറിയ പങ്കും ഉപയോഗപ്പെടുത്തുന്നത്. ആധുനിക ആയുധസാങ്കേതിക വിദ്യകളും വിഷ പ്രയോഗവും ഓരോ വര്‍ഷവും അനേകം കടുവകളുടെ ജീവനെടുക്കുന്നു. കടുവ സങ്കേതത്തിനുള്ളിലായുള്ള ഗ്രാമങ്ങളില്‍ കടുവകളിറങ്ങുകയും മനുഷ്യരെയടക്കം ഉപദ്രവിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായതോടെ നിരവധി കുടുംബങ്ങളെ ഗവണ്‍മെന്റ് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം കടുവകളുടെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തു മാത്രമല്ല കടുവകള്‍ ജീവിക്കുന്ന ഓരോ രാജ്യത്തും അതു തന്നെയാണ് സ്ഥിതി. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഏറെ വൈകാതെ കടുവകള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. കടുവകള്‍ക്കനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ പദ്ധതികള്‍ കൊണ്ടുവരികയും വിപണിയിലെ കടുവകളുടെ ശരീരഭാഗങ്ങളടങ്ങിയ ഔഷധങ്ങളും ഉല്‍പ്പന്നങ്ങളും നിരോധിക്കുകയും ചെയ്യാത്തിടത്തോളം നമ്മുടെ കടുവകള്‍ രക്ഷപ്പെടുകയില്ല.


കടുവയുടെ മെനു

മാന്‍, കാട്ടു പോത്ത്, കാട്ടു പന്നി, മുയല്‍, എരുമ തുടങ്ങിയവയാണ് കടുവയുടെ ഇഷ്ടഭോജ്യം. എങ്കിലും ഗതി കെട്ടാല്‍ പക്ഷിയേയും ആനയേയും വരെ കടുവകള്‍ ഭക്ഷിക്കും. പത്തു കിലോ ഗ്രാം മാംസമെങ്കിലുമില്ലാതെ കടുവകള്‍ക്ക് പ്രതിദിനം പിടിച്ചു നില്‍ക്കാനാവില്ല. എന്നു കരുതി കടുവ ചത്തു പോകുകയൊന്നുമില്ല. ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ പട്ടിണി കിടക്കാനും തയാറാണ്. ഭക്ഷണം കഴിഞ്ഞയുടനെ ധാരാളം വെള്ളം കുടിക്കുന്ന സ്വഭാവക്കാരനാണ് കടുവ.

പഗ് മാര്‍ക്കും
കടുവയുടെ
സെന്‍സസും

മനുഷ്യരുടേതു പോലെ കടുവകളുടെ സെന്‍സസും നടത്താറുണ്ട്. നമ്മുടെ രാജ്യത്തെ കടുവകളുടെ അംഗസംഖ്യാനിര്‍ണയത്തിനായുള്ള സെന്‍സസില്‍ ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമം വേണ്ടി വരാറുണ്ട്. നിശാസഞ്ചാരികളായ ഇവയെ കണ്ടെത്താന്‍ സെന്‍സസ് നടത്തുന്നവര്‍ ഒളികാമറകളും വയ്ക്കാറുണ്ട്. കടുവയുടെ പാദമുദ്രകളും വിസര്‍ജ്ജനാവശിഷ്ടവും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു. ആദ്യ കാലത്ത് കടുവയുടെ പാദമുദ്രകള്‍ അഥവാ പഗ് മാര്‍ക്കിനെ അടിസ്ഥാനമാക്കിയായിരുന്നു സെന്‍സസ് നടത്തിയിരുന്നത്. ആണ്‍ കടുവകളുടെ പഗ് മാര്‍ക്ക് സര്‍ക്കിള്‍ ഷേയ്പ്പിലും പെണ്‍കടുവയുടേത് ഓവല്‍ഷേയ്പ്പിലുമായിരിക്കും. മണ്ണില്‍ പതിഞ്ഞിരുന്ന ഇവയുടെ അടയാളങ്ങള്‍ ട്രേസ് ചെയ്‌തെടുക്കുകയോ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് കാസ്റ്റ് ചെയ്‌തെടുക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. ഈ രീതി പ്രായോഗികമല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ നൂതനമാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. 2011 ല്‍ കടുവകളുടെ സെന്‍സസ് എടുക്കാന്‍ മാത്രം 4.7 ലക്ഷം പേരുടെ പ്രയത്‌നവും 9.1 കോടി രൂപയുടെ സാമ്പത്തിക ചെലവും നമ്മുടെ രാജ്യത്തിനു വഹിക്കേണ്ടി വന്നു.


പ്രൊജക്റ്റ്
ടൈഗറിന്റെ ഭാവി


പ്രാരംഭ കാലത്ത് കടുവാ സംരക്ഷണ പദ്ധതിയായ പ്രൊജക്റ്റ് ടൈഗറിനു വേണ്ടി മാറ്റിവച്ച 3 ലക്ഷം ച.കി.മീറ്റര്‍ പ്രദേശം ഇന്ന് ഡാമുകളും തോട്ടങ്ങളുമായി മാറി. ചിലഭാഗങ്ങളാകട്ടെ ഖനന പ്രദേശങ്ങളാകുകയും ചെയ്തു. കടുവകള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു. അനിയന്ത്രിതമായ കടുവ വേട്ട കടുവകളുടെ ആയുസ് കുറച്ചു. കടുവകളുടെ ആവാസ വ്യവസ്ഥയ്ക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതില്‍ രാജ്യം പുലര്‍ത്തുന്ന നിസ്സംഗത അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. 2005 ല്‍ രൂപീകൃതമായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കടുവകളുടെ സംരക്ഷണത്തിനു വേണ്ടി വരുംനാളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. കാരണം ലോകത്താകമാനം ബാക്കിയായിട്ടുള്ള മൂവായിരത്തി നാനൂറോളം കടുവകളില്‍ പകുതിയും നമ്മുടെ രാജ്യത്താണുള്ളത്.

ഇന്ദിര ഗാന്ധിയും കടുവകളും


കടുവാസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോക രാഷ്ട്രത്തലവന്മാര്‍ക്ക് കത്തെഴുതുകയും കടുവാസംരക്ഷണത്തിന്റെ ഭാഗമായി കടുവയെ വേട്ടയാടുന്നത് നിരോധിക്കാനുള്ള നിയമം കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി. ഇവരുടെ ഭരണ കാലത്താണ് ഇന്ത്യയില്‍ ലോക വന്യജീവി സംരക്ഷണ നിധിയുടെ ആഭിമുഖ്യത്തിലുള്ള പ്രൊജക്റ്റ് ടൈഗര്‍ ആരംഭിച്ചത്.


വിചിത്രമായ
കടുവാ വിശേഷം

തായ്‌ലന്റിലെ തായ് യോക് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ടൈഗര്‍ ടെമ്പിളില്‍ നൂറിലേറെ കടുവകള്‍ ജീവിക്കുന്നുണ്ട്. കടുവാസംരക്ഷണത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ബുദ്ധമത ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ബുദ്ധസന്ന്യാസികളുടെ ലാളനയേറ്റ് വളരുന്ന കടുവകളെ അനുമതിയോടു കൂടി സന്ദര്‍ശകര്‍ക്കും കാണാം. കൂടെനിന്നു ഫോട്ടോയുമെടുക്കാം. മാനും മുയലും തിന്നുന്ന ജീവി വര്‍ഗം എന്നാണല്ലോ കടുവകളെക്കുറിച്ച് നാം മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സിലുള്ള ചില കടുവകള്‍ ഒന്നാന്തരം മീന്‍ തീറ്റക്കാരാണ്. മീന്‍ കൊതിയന്മാരായ കടുവകള്‍ സുമാത്രന്‍ , സൈബീരിയന്‍ കടുവകള്‍ക്കിടയിലുമുണ്ട്.
ഒരു പ്രസവത്തില്‍ ആറോളം കുഞ്ഞുങ്ങളെ കടുവകള്‍ പ്രസവിക്കുമെങ്കിലും മിക്കവയും ചത്തു പോകുകയാണ് പതിവ്. അവശേഷിക്കുന്ന കടുവകളെ തനിച്ചാക്കി അമ്മക്കടുവ എങ്ങോട്ടും പോകാറില്ല. ഇനി അവയെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ പൂച്ച കുഞ്ഞുങ്ങളെ കൊണ്ടു പോകുന്നതുപോലെ പിന്‍ കഴുത്തില്‍ കടിച്ചാണ് കൊണ്ടു പോകാറുള്ളത്. വെള്ളക്കടുവയെ കണ്ടാല്‍ മരിച്ചു പോകുമെന്നാണ് അസമിലുള്ളവരുടെ വിശ്വാസം.


പൂച്ചകളടങ്ങുന്ന ഫെലിഡെ കുടുംബത്തിലെ ഏറ്റവും വലിയ അംഗം

മനുഷ്യന്റെ വിരലടയാളം പോലെ കടുവകളുടെ വരകളും വ്യത്യസ്തമാണ്

ഒന്നാന്തരം നീന്തല്‍ക്കാരാണ് കടുവകള്‍. ആറു കിലോമീറ്ററോളം ദൂരം അനായാസം നീന്താന്‍ സാധിക്കും

കൂടുതലായും രാത്രികാലങ്ങളിലാണ് കടുവകള്‍ ഇര തേടി ഇറങ്ങുന്നത്.

രാത്രികാലങ്ങളില്‍ കടുവയുടെ കാഴ്ച ശക്തി മനുഷ്യനുള്ളതിനേക്കാള്‍ ആറിരട്ടിയാണ്

5 മീറ്റര്‍ ദൂരം വളരെ അനായാസം കടുവകള്‍ ചാടിക്കടക്കും. എന്നാല്‍ നീളത്തിലുള്ള തോടുകളോ കയറ്റിറക്കങ്ങളോ കണ്ടാല്‍ കടുവകള്‍ ഇറങ്ങി നടക്കുകയാണ് പതിവ്.

മരങ്ങളുടെ മുകളില്‍ നഖം കൊണ്ട് പോറലേല്‍പ്പിച്ചോ മരച്ചുവട്ടില്‍ മൂത്രമൊഴിച്ചോ കടുവകള്‍ തങ്ങളുടെ അതിര്‍ത്തി പ്രദേശം രേഖപ്പെടുത്തിവയ്ക്കാറുണ്ട്.

കുളി ഏറെ ഇഷ്ടപ്പെടുന്നവരാണ് കടുവകള്‍. വെള്ളത്തില്‍ മുങ്ങിക്കിടന്ന് തണുപ്പകറ്റുന്ന കടുവകള്‍ക്ക് കൊടും ചൂടിനെ നേരിടാനുള്ള ശേഷിയില്ല

ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, നോര്‍ത്ത് കൊറിയ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ ദേശീയ മൃഗമാണ് കടുവ

കടുവകള്‍ സിംഹങ്ങളുമായി ഇണചേരാറുണ്ട്. അങ്ങനെയുണ്ടാകുന്ന കുട്ടികളാണ് ടൈഗണും ലൈഗറും.

കടുവയും സിംഹവും തമ്മില്‍ പോരാട്ടം നടത്തിയാല്‍ കടുവ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്

കടുവയുടെ മൂത്രഗന്ധമുപയോഗിച്ച് അവയുടെ ഐഡന്റിറ്റി മനസിലാക്കാന്‍ സാധിക്കും.

കടുവകള്‍ ചില നേരങ്ങളില്‍ കടുവയെ തന്നെ ഭക്ഷിക്കാറുണ്ട്

ഒറ്റയിരുപ്പിന് 20 മുതല്‍ 40 വരെ കിലോ മാംസം ഭക്ഷിക്കാന്‍ കടുവകള്‍ക്കാകും

ഇരകള്‍ക്കു ഗന്ധം ലഭിക്കാതിരിക്കാനായി കടുവകള്‍ ഇടയ്ക്കിടെ ശരീരം നക്കി തുടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  41 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago