കുനിയില്‍ ഇരട്ടക്കൊലക്കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ വിസ്താരം തുടങ്ങിയ ദിവസവും സാക്ഷികളെ സ്വാധീനിച്ചതായും ഭീഷണിപ്പെടുത്തിയതിയതായും സ്പെഷന്‍ ബ്രാഞ്ച് കണ്ടെത്തി. ഒന്നാം പ്രതി മുക്താര്‍, നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന് എന്നിവര്‍ചേര്‍ന്നാണ് ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എം കൃഷ്ണന് നമ്പൂതിരി ഹരജി നല്കി.
ഹരജിയില്‍ പ്രതിഭാഗം വാദം കേള്‍ക്കാനായി അടുത്ത ദിവസത്തേക്ക് മാറ്റി. 138 മുതല്‍ 146 വരെയുള്ള സാക്ഷികളെയാണ് ഇന്നലെ മൂന്നാം അഡീഷനല്‍ സെഷന് കോടതി ജഡ്ജി മൃതുല മുന്‍പാകെ വിസ്തരിച്ചത്. ഇന്ന് 148 മുതല്‍ 158വരെയുള്ള സാക്ഷികളെ വിസ്തരിക്കും. കൊലപാതകം നടത്തിയശേഷം പ്രതികള്‍ വടിവാള്‍ ഉള്ുെടെയുള്ള ആയുധങ്ങള്‍ ചാലിയാറിലേക്ക് എറിയുകയായിരുന്നു. ഈ ആയുധങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചവരെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.
കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്. കേസിലെ 22 പ്രതികളും ഇന്നലെ ഹാജരായി. പ്രതികള്‍ക്കായി അഭിഭാഷകരായ യു.എ ലത്തീഫ്, കെ.രാജേന്ദ്രന്, എം.പി ലത്തീഫ് എന്നിവര്‍ ഹാജരായി. ദൃക്സാക്ഷികളുള്‍പ്പെടെ 365 സാക്ഷികളാണുള്ളത്. 2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം.പ്രോസിക്യഷന്റെ പ്രധാന സാക്ഷിയായ അബ്ദുസലാം 12 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം സാക്ഷി സമ്മതിച്ചു. അരീക്കോട് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലാണ് ഇയാളെ ഉള്‍പ്പെടുത്തിയത്. ഇത്തരം പ്രതിയെ സാക്ഷിയാക്കിയതിന് പിന്നില്‍ പൊലിസിന് അനുകൂലമായി നില്ക്കാന് വേണ്ടി മാത്രമാണെന്ന് അഡ്വ. യു.എ ലത്തീഫ് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."