തിര 'ശരിക്കുമൊന്ന്' നിരീക്ഷിച്ചപ്പോള്‍ കോഴിക്കോട്ടെ നിരീക്ഷണ സംവിധാനം പൊന്നാനിയില്‍
പൊന്നാനി: കോഴിക്കോട് കടലില്‍ കാണാതായ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ തിരമാല നിരീക്ഷണ സംവിധാനം പൊന്നാനി കടലില്‍ ഫിഷറീസ് വകുപ്പ് കണ്ടെടുത്തു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായും ജീവനോപാധി സംരക്ഷണത്തിനായും കോഴിക്കോട് പുതിയാപ്പ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ കടലിനുള്ളില്‍ തിരമാല നിരീക്ഷണ സംവിധാനം സ്ഥാപിച്ചിരുന്നു. ഇന്നലെ രാവിലെ പത്തോടെ അതിന്റെ ആങ്കര്‍ ബന്ധം വിച്ഛേദിക്കപ്പെട്ട് കടലില്‍ ഒഴുകിപ്പോവുകയായിരുന്നു.
കേരള സമുദ്ര പഠന സര്‍വകലാശാലയും കേന്ദ്ര വിവര സേവന കേന്ദ്രവും സംയുക്തമായാണ് കേരള തീരത്ത് രണ്ടിടത്തായി തിരമാല നിരീക്ഷണ സംവിധാനം സ്ഥാപിച്ചത്. അതില്‍ കോഴിക്കോട് പുതിയാപ്പ തീരത്തെ തിരമാല നിരീക്ഷണ സംവിധാനമാണ് അതിശക്തമായ തിരയിലും കാറ്റിലുംപെട്ട് കടലില്‍ ഒഴുകി നടന്നത്. കരയില്‍നിന്ന് ഏഴു കിലോമീറ്റര്‍ മാറി കടലിനുള്ളിലാണ് ഉപകരണം കണ്ടെത്തിയത്. ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡുമാരായ വി.പി സക്കീര്‍, മുഹമ്മദ് ആഷിര്‍ ശിഹാബ്, ഫിഷറീസ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. എസ്.എം റാഫി എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷകനായ എസ്. അതുല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് രാഹുല്‍ എന്നിവരാണ് ഉപകരണം കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."