HOME
DETAILS

അടിസ്ഥാന വികസനത്തിന് സ്ഥലമില്ല; ജില്ലാ ഹോമിയോ ആശുപത്രി വീര്‍പ്പുമുട്ടുന്നു

  
backup
September 25 2018 | 06:09 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5

കാഞ്ഞങ്ങാട്: അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പോലും സാധ്യമാകാതെ സ്ഥലത്തിന്റെ അഭാവത്തില്‍ വീര്‍പ്പുമുട്ടുകയാണ് കാഞ്ഞങ്ങാട്ട് സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍. ദിനംപ്രതി ശരാശരി 350ല്‍പ്പരം രോഗികള്‍ ഒ.പിയിലെത്തുന്ന ഈ ആതുരാലയത്തില്‍ ആരോഗ്യ വകുപ്പിനു കീഴിലെ മറ്റു അഞ്ചു ആരോഗ്യ പദ്ധതികളുടെ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു. പഠനത്തിലും സ്വഭാവത്തിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങും ചികിത്സയും നല്‍കുന്ന സദ്ഗമയ, സ്ത്രീ സാന്ത്വനമായി അറിയപ്പെടുന്ന സീതാലയം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്റര്‍, ഓര്‍ത്തോ, ഡി അഡിക്ഷന്‍ സെന്റര്‍ , എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മാത്രമായുള്ള വിഭാഗം, ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സകള്‍ക്കുള്ള ആയുഷ് എല്ലാം ഒരു കുടക്കീഴില്‍ എന്നവണ്ണം ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഇതിനെല്ലാമായി ആകെ 35 സെന്റ് സ്ഥലത്തില്‍ ഒതുങ്ങുന്ന ഒരു വലിയ കെട്ടിടവും പിന്നെ അനുബന്ധമായി രണ്ടു ചെറിയ കെട്ടിടവുമാണ് ഈ ജില്ലാ ആശുപത്രിക്കുള്ളത്. സ്ഥിരമായി പറയാന്‍ എന്‍.എച്ച്.എം, എന്‍.എ.എം പ്രോജക്ട് വഴി ലഭിച്ച അഞ്ചു ഡോക്ടര്‍മാരും ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ ഓഫിസര്‍, ആര്‍.എം.ഒ ഉള്‍പ്പെടെ എട്ടു ഡോക്ടര്‍മാരുടെയും സേവനമാണ് നിലവില്‍ ഇവിടെയുള്ളത്.
അതേസമയം, വികസിപ്പിക്കാന്‍ സ്ഥലമില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. കുറഞ്ഞത് അഞ്ചേക്കര്‍ സ്ഥലമെങ്കിലും ലഭ്യമാക്കിയാലേ ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. അതിനായി റവന്യു വകുപ്പുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നതായും അദ്ദേഹം അറിയിച്ചു. റവന്യൂ വകുപ്പ് മലയോര മേഖലയില്‍ സ്ഥലം പറയുന്നുവെങ്കിലും അത് ജനങ്ങള്‍ക്ക് ഗുണപ്രദമാവില്ലെന്ന് മനസിലാക്കി കാഞ്ഞങ്ങാട് നഗരത്തിനും ചുറ്റുമായി സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിടത്തിച്ചികിത്സ തേടുന്നവര്‍ക്കായി നിലവില്‍ 25 കിടക്കകള്‍ ഉള്ള ഈ ആശുപത്രിയിലെ മറ്റൊരു വലിയൊരു പ്രശ്‌നം വാഹന പാര്‍ക്കിങിനു സ്ഥലമില്ലാത്തതാണ്. ഹൊസ്ദുര്‍ഗ് കോട്ടയുടെ തൊട്ടടുത്ത് കുന്നിന്‍മുകളിലായി സ്ഥിതിചെയ്യുന്ന ഹോമിയോ ആശുപത്രിയിലേക്ക് നടന്നെത്താന്‍ രോഗികള്‍ നന്നേ പാടുപെടുകയാണ്. കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം, തൊട്ടടുത്ത നഗരസഭാപൊതുശ്മശാനത്തില്‍നിന്നു വരുന്ന പുകയും ദുര്‍ഗന്ധവുമാണ്. ഇതിനു പരിഹാരം കാണാനായി നഗരസഭയോട് ആവശ്യപ്പെട്ടിട്ടു കാലമേറെയായെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല . വികസനം ഉറപ്പു വരുത്തുന്നതിനായി സ്ഥലം അനുവദിക്കണമെന്ന് ഉത്തരവാദപ്പെട്ടവരോടൊക്കെ രേഖാമൂലം ആവശ്യപ്പെട്ടതായി ഡി.എം.ഒ ചാര്‍ജ് കൂടി വഹിക്കുന്ന ആശുപത്രി സൂ ്രപണ്ട് ഡോ. രാമ സുബ്രഹ്മണ്യം വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago