HOME
DETAILS

അംഗീകാരം നേടിയെടുക്കും പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ വിദ്യാര്‍ഥികളുടെ സമരം പിന്‍വലിച്ചു

  
backup
July 28 2016 | 22:07 PM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ നിയമ വിദ്യാര്‍ഥികള്‍ നാലു ദിവസമായി നടത്തിവന്ന അനിശ്ചിതകാല ഉപരോധ സമരം പിന്‍വലിച്ചു. വൈസ് ചാന്‍സലറുടെ ചേമ്പറില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്റെ അധ്യക്ഷതയില്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വകുപ്പിലെ എല്‍.എല്‍.ബി കോഴ്‌സിന് അംഗീകാരം നേടിയെടുക്കുന്നതിന് ഊര്‍ജിത ശ്രമങ്ങള്‍ നടത്താന്‍ തീരുമാനമായി.
ബാര്‍ കൗണ്‍സിലിന്റെ വിദഗ്ധ സംഘം ഓഗസ്റ്റ് ആദ്യവാരം പരിശോധനക്കെത്തും. അംഗീകാരം ലഭിക്കുന്നതിനുവേണ്ട നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലീഗല്‍ സ്റ്റഡീസ് സെന്റര്‍ മേധാവിയെ ചുമതലപ്പെടുത്തും. സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ കോഴ്‌സുകള്‍ക്ക് പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് വിഷയം സര്‍ക്കാരിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു.
നിയമ പഠന കേന്ദ്രത്തിന്റെ  അംഗീകാരം നഷ്ടപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകള്‍ സംയുക്തമായി ഉപരോധ സമരത്തിന് ഇറങ്ങിയത്. എ.ബി.വി.പി ഇക്കാര്യമുന്നയിച്ച് നിരാഹാര സമരവും ആരംഭിച്ചിരുന്നു.
ക്യാംപസില്‍ അത്യാവശ്യം വേണ്ട താത്ക്കാലിക കോടതി മുറിയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കും. സിന്‍ഡിക്കേറ്റ് യോഗം ഓഗസ്റ്റ് മൂന്നിന് ചേര്‍ന്ന് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. നിയമപഠന കേന്ദ്രത്തിലേക്ക് വേണ്ട അധ്യാപകരെ താത്ക്കാലികമായി ഉടന്‍ നിയമിക്കാനും യോഗത്തില്‍ ധാരണയായി. ഓഗസ്റ്റ് 15നകം പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കും. എല്‍.എല്‍.ബി പരീക്ഷാ കലണ്ടറും ഉടന്‍ പ്രസിദ്ധപ്പെടുത്തും.
യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ബാലചന്ദ്രന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം പ്രകാശന്‍, അഡ്വ. സന്തോഷ്‌കുമാര്‍, പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്റര്‍ നിയമ വിഭാഗം അധ്യക്ഷ കവിതാ ബാലകൃഷ്ണന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പ്രദീപ് കുമാര്‍, ക്യാംപസ് ഡയറക്ടര്‍ യു ഫൈസല്‍, വിദ്യാര്‍ഥി പ്രതിനിധികളായ വി.പി അബ്ദുല്‍ റഷീദ്, രാഹുല്‍ തലശ്ശേരി(കെ.എസ്.യു), അഫ്‌സല്‍, സിറാജ്(എസ്.എഫ്.ഐ), രണ്‍ജു, വി.എം വിഷ്ണു(എ.ബി.വി.പി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago