നിര്‍ദിഷ്ട ബാവിക്കര കുടിവെള്ള തടയണയ്‌ക്കൊപ്പം ട്രാക്ടര്‍ വേ കൂടി നിര്‍മിക്കണം
കാസര്‍കോട്: നിര്‍ദിഷ്ട ബാവിക്കര കുടിവെള്ള തടയണയ്‌ക്കൊപ്പം വിവിധ സാധ്യതകള്‍ കൂടി പരിഗണിച്ച് ട്രാക്ടര്‍ വേ കൂടി നിര്‍മിക്കണമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ജലസേചന വകുപ്പു മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരസഭയിലേയും ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ചന്ദ്രഗിരിപ്പുഴയിലെ ബാവിക്കരയില്‍ സ്ഥിരമായി തടയണ നിര്‍മിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ട് 10 വര്‍ഷത്തിലേറെയായി. രണ്ടു കരാറുകാര്‍ ഉപേക്ഷിച്ചു പോയ ഈ പ്രവൃത്തി പുതുക്കിയ രൂപകല്‍പന പ്രകാരമുള്ള റിവൈസ്ഡ് എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു പ്രവൃത്തി തുടങ്ങാനുള്ള ഘട്ടത്തിലാണ്. ഈ പദ്ധതിയുടെ ജലസംഭരണ ഏരിയ മുളിയാര്‍, ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളിലാണ് വരുന്നത്.
വലിയ രണ്ടു കുന്നുകള്‍ക്കിടയിലുള്ള ബാവിക്കരയില്‍ തടയണ നിര്‍മിച്ചു കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ചെങ്കള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലുമുള്ളവര്‍ക്കു നല്‍കുന്നതോടൊപ്പം പദ്ധതി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കിത്തരണമെന്ന് പ്രദേശത്ത് ഇതിനായി രൂപീകരിച്ച ഗ്രാമീണ ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അവര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശം ഇപ്പോള്‍ നിര്‍മിക്കുന്ന ബാവിക്കര തടയണയോടു ചേര്‍ന്ന് ട്രാക്ടര്‍ പോകുന്ന ഒരു പാത കൂടി ഉണ്ടാക്കിയാല്‍ വര്‍ഷങ്ങളായി ഗതാഗത മാര്‍ഗമില്ലാതെ ചുറ്റിത്തിരിയുന്ന ഗ്രാമീണര്‍ക്കും വെള്ളം ഉയരുന്നതോടൊപ്പം കൃഷി സ്ഥലം നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കും പരമ്പരാഗതമായ വഴികള്‍ തടസപ്പെടുത്തുന്നവര്‍ക്കും ഏറെ സഹായകരമാകും.
നിര്‍ദിഷ്ട ബാവിക്കര പദ്ധതിയിലേക്ക് എന്‍.എച്ച് 66ല്‍ നിന്നു മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇതുഭാവിയില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഈ വിഷയങ്ങളൊക്കെ പരിഗണിച്ച് ഗ്രാമീണ കര്‍ഷകര്‍ക്കും ടൂറിസം വികസനത്തിനും വെള്ളം ഉയരുക വഴി പരമ്പരാഗത വഴികള്‍ തടസപ്പെടുന്ന പ്രദേശ വാസികള്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ ബാവിക്കര തടയണയോടു ചേര്‍ന്ന് ട്രാക്ടര്‍ വേ കൂടി നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."