HOME
DETAILS
MAL
മതപരിവര്‍ത്തനം പരിശോധിക്കാന്‍ ഓര്‍ഡിനന്‍സിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
backup
November 24 2020 | 14:11 PM
ലഖ്‌നോ: 'ലൗ ജിഹാദി'നെതിരെ നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ, നിര്‍ബന്ധിത മതപരിവര്‍ത്തനം പരിശോധിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കി യു.പി സര്‍ക്കാര്‍.
കഴിഞ്ഞവര്‍ഷം മതംമാറി മുസ്‌ലിം യുവാവിനെ കല്യാണം കഴിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വരനെതിരെ നല്‍കിയ കേസ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ്.
ഇതിനു പിന്നാലെ വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് യു.പി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം, നിയമവും ഓര്‍ഡിനന്‍സും മുസ്‌ലിം യുവാക്കള്‍ക്കു നേരെ മാത്രം പ്രയോഗിക്കാനുള്ള നിലയ്ക്കാണ് കൊണ്ടുവരുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഹിന്ദു യുവാവും മുസ്‌ലിം യുവതിയും തമ്മിലുള്ള ബന്ധത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."