HOME
DETAILS

ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടി

  
backup
May 21 2017 | 22:05 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0



ആനക്കര: കപ്പൂര്‍ ഗ്രാമപഞ്ചായത്തി ലെ 11 ാം വാര്‍ഡ് കാഞ്ഞിരത്താണി ടൗണിനോട് ചേര്‍ന്ന ജനവാസകേന്ദ്രത്തില്‍ ആരംഭിച്ച കള്ളുഷാപ്പ് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്യധ്യത്തിലാണ് ചാലിശ്ശേരി പൊലിസിന്റെ നേത്യത്വത്തില്‍ ഇന്ന് രാവിലെ പൂട്ടിയത്.
പഴയ പോസ്റ്റോഫീസിന്റെ പടിഞ്ഞാറു ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണു കള്ളുഷാപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസം കുറഞ്ഞ പ്രദേശമായിരുന്ന പോസ്റ്റോഫീസിന്റെ കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഷാപ്പ് അവിടെ നിന്ന് സ്ഥലമുടമ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്
പി.പി പൗലോസ് എന്നയാളുടെ പേരിലുള്ള ഷാപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇരുമ്പ്  ഷീറ്റ് കൊണ്ടാണു പണിതത്. ഷെഡിനു പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പര്‍ കിട്ടിയിട്ടില്ല. മുസ്‌ലിം പള്ളിയുടെ 400 മീറ്റര്‍ പരിധിക്കുള്ളിലാണിത്. ഷാപ്പ് ഇടവഴിയിലായതിനാല്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് കള്ള് ഇറക്കുന്നതു മൂലം സമീപത്തെ ജനവാസ കേന്ദ്രത്തിലേക്കുള്ള റോഡില്‍ ഗതാഗതം തടസപ്പെടുന്നതായി പരാതിയുണ്ട്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ധാരാളം കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയുടെ സമീപത്ത് കള്ളുഷാപ്പ് നിലനില്‍ക്കുന്നതിലും നാട്ടുകാര്‍ ആശങ്കാകുലരായിരുന്നു. ജനവാസ കേന്ദ്രത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം മദ്യശാലകള്‍ അനുവദിക്കുകയില്ല എന്ന സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് ഈ ഷാപ്പ്.
പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പറോ ലൈസന്‍സോ ഇല്ലാതെയാണു ഷാപ്പ് തുടങ്ങിയത് എന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രാവിലെ നാട്ടുകാരും ജനപ്രതിനിധികളുടെയും നേത്യത്വത്തില്‍ ഷാപ്പ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെക്ക് മാര്‍ച്ച് നടത്തി പൊലിസിന്റെ സഹായത്തോടെ ഷാപ്പ് പൂട്ടിച്ചത്. പഞ്ചായത്ത് അംഗങ്ങളായ അലി കുമരനെല്ലൂര്‍,  ഷിഹാബ്, ഷറഫു പിലക്കല്‍, പി.ടി. അബ്ദുള്ളക്കുട്ടി, ആഷിഖ്, മുജീബ് കോക്കൂര്‍, പി.പി.എ അസീസ്, കെ.സി അലി, മഹേഷ് വട്ടംകുളം പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  19 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  an hour ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago