HOME
DETAILS
MAL
ഇരിട്ടിയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന
backup
September 25 2018 | 06:09 AM
ഇരിട്ടി: ലഹരി ഉല്പന്നങ്ങളുടെ വില്പന വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ടൗണില്‍ നഗരസഭാ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ലഹരി ഉല്പന്നങ്ങളുടെ വില്പനയും ശേഖരണവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മിന്നല്‍ പരിശോധന നടത്തിയത്. ടൗണിലും പരിസരപ്രദേശങ്ങളിലെയും കടകളിലാണ് പരിശോധന നടത്തിയത്.
ഇരിട്ടി നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച്ച വിളിച്ചുചേര്‍ത്ത വിവിധ വകുപ്പു മേധാവികളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്തയോഗത്തിലെ തീരുമാന പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. ഒപ്പം ചാവശ്ശേരി, ഉളിയില്‍, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി ബൈജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.പി അജയകുമാര്‍, എം.ജി അനിത, എ.കെ അജേഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."