HOME
DETAILS

ജലനിധി പദ്ധതി; പൊളിച്ച റോഡുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

  
backup
May 21 2017 | 23:05 PM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b1%e0%b5%8b



മാള: മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ജലനിധിക്കായി പൊളിച്ച റോഡുകളിലെ കുഴികളും തോടുകളും അപകട ഭീഷണി ഉയര്‍ത്തുന്നു.  പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനായാണ് റോഡുകള്‍ കുറുകെ പൊളിച്ചിത്.
നൂറു മീറ്ററിനിടയില്‍ നാലും അഞ്ചും വരെ ചാലുകള്‍ റോഡുകളില്‍ കീറിയിട്ടുണ്ട്. കൂടുതലായും പഞ്ചായത്ത് റോഡുകളിലാണ് കണക്ഷനായുള്ള ചാലുകള്‍ കീറിയിട്ടുള്ളത്. അടുത്തടുത്തായുള്ള ചാലുകള്‍ കൂടുതലായും ഭീഷണി ഉയര്‍ത്തുന്നത്. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് കൂടാതെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായി.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എട്ടാം വാര്‍ഡിലും ഉള്‍പ്പെടുന്ന കൊച്ചുകടവ്കുണ്ടൂര്‍ റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകട കാരണം  ജലനിധിക്കായി പൊളിച്ച ചാലുകള്‍.  അടുത്തടുത്തായുള്ള ചാലുകളില്‍ ചാടി കാറിന് കേടുപാടുകള്‍ പറ്റാതിരിക്കാനായി കാറോടിച്ചിരുന്നയാള്‍ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ കാറില്‍ വന്നിടിച്ച് ഓട്ടോ ഡ്രൈവറുടെ തലക്ക് പരുക്കേറ്റു. അപ്രതീക്ഷിതമായി കാര്‍ നിന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്‌തെങ്കിലും കാല്‍ തെന്നി മാറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ മുന്നോട്ടാഞ്ഞെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരു വാഹനങ്ങള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടുണ്ട്. സമാനമായ അപകടങ്ങളാണ് കൂടുതലായും ഇത്തരത്തിലുള്ള റോഡുകളിലുണ്ടാകുന്നത്.
റോഡിനെ കുറിച്ച് മുന്നറിവില്ലാത്തവര്‍ക്കാണ് കൂടുതലായും അപകടങ്ങള്‍ സംഭവിക്കുന്നത്. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരം  റോഡുകളിലൂടെയുള്ള യാത്രകള്‍ സമ്മാനിക്കുന്നത്.
വീതി കുറഞ്ഞ റോഡുകളിലെ നല്ലൊരു ഭാഗം ഇത്തരത്തില്‍ പൊളിച്ചതിനാല്‍ ഒരേസമയം രണ്ടു വാഹനങ്ങള്‍ക്ക് കടന്നു പോകാനാകാത്ത അവസ്ഥയുമുണ്ട്. ടാറിങ് നാമമാത്രമായുള്ള റോഡുകളില്‍ മഴ പെയ്ത ശേഷം ചെളിക്കുളം രൂപപ്പെടുന്നത് കൂടാതെ വെയിലാകുമ്പോള്‍ പൊടിപടലങ്ങള്‍ പാറുന്ന അവസ്ഥയുമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago