സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന് രൂപീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ടതായിരുന്നു ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് സംവിധാനം. എന്നാല്‍, സമീപകാലത്ത് അതിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. ജി.ഡി.പി കണക്കാക്കുന്നതിലെ രീതി സംബന്ധിച്ചും നാഷനല്‍ സാംപിള്‍ സര്‍വേ ഓര്ഗനൈസേഷന് ഈയിടെ പുറത്തിറക്കിയ തൊഴില്‍ ഡാറ്റ സംബന്ധിച്ചും വിവാദങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ രാമചന്ദ്രന്, ഡോ. ഷര്‍മിള മേരി ജോസഫ്, ടി.ജെ റാവു സംസാരിച്ചു. ശില്പശാല ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."