സഊദി ക്രൗണ്‍ പ്രിന്‍സ് കാമല്‍ ഫെസ്റ്റിവെല്‍ ഇനി ഗിന്നസ് പട്ടികയില്‍
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നാമധേയത്തില്‍ നടന്ന ഒട്ടക മത്സരം ഇനി ലോക റെക്കോര്‍ഡ് പട്ടികയില്‍. ലോകത്തെ ഏറ്റവും വലിയ ഒട്ടക സ്പോര്‍ട് സ് പരിപാടിയായി പ്രഖാപിച്ച ഗിന്നസ് അധികൃതര്‍ ഇത് സംബന്ധിച്ച അംഗീകാര പത്രവും കൈമാറി.
സഊദി ദേശീയ ദിനം നടന്ന അതെ ദിവസം തന്നെയാണ് മറ്റൊരു ചരിത്ര നേട്ടം കൂടി സഊദി സ്വന്തമാക്കിയത്. ദേശീയ ദിനത്തോടനുബന്ധിച്ചു മറ്റു രണ്ടു ഗിന്നസ് പ്രഖ്യാപണങ്ങള്ക്ക് കൂടി സഊദി ഇന്ന് സാക്ഷിയാകുന്നുണ്ട്.
തായിഫില്‍ നടന്ന സമ്മാന വിതരണ ചടങ്ങിലാണ് ഗിന്നസ് പ്രഖ്യാപനം നടന്നത്. സഊദി ക്യാമല്‍ ഫെഡറേഷന് പ്രസിഡന്റ് പ്രിന്‍സ് ഫഹദ് ബിന്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഇദ് ഗിന്നസ് റെക്കോര്‍ഡ് പ്രതിനിധി അഹമ്മദ് ജമാല്‍ അല്‍ ദിനില്നിന്ന് ഗിന്നസ് അംഗീകാര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സഊദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ സന്നിഹിതനായിരുന്നു.
സഊദിയിലെയും അറബ് രാജ്യങ്ങളിലെയും ഒട്ടകങ്ങളുടെയും ഒട്ടക മേളയുടെയും പരിപോഷണമാണ് ക്രൗണ്‍ പ്രിന്‍സ് ക്യാമല്‍ ഫെസ്റ്റിവല്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ വര്‍ഷത്തെ ക്രൗണ്‍ പ്രിന്‍സ് ഒട്ടക മേളയില്‍ 11,186 ഒട്ടകങ്ങളാണ് പങ്കെടുത്തത്. നാല്പത് ദിവസത്തിലധികം നീണ്ടു നിന്ന ഒട്ടക മേള മത്സരത്തില്‍ 787 റൗണ്ടുകളായാണ് മത്സരം നടന്നത്. വാരാന്ത്യ അവധി ദിവസങ്ങളില്‍ നാല് ഫേസുകളായിട്ടാണ് മത്സരം.
വാം അപ്പ് റൗണ്ട്, റേസിംഗ് റൗണ്ട്, മാരത്തോണ്‍ റൗണ്ട്, പ്രൊഡക്ഷന്‍ റൗണ്ട്, ക്ലോസിങ് റൗണ്ട്, കൂടാതെ, സാംസ്കാരിക വിനിട പരിപാടികളും മറ്റു സ്പോര്‍ട്സ് പരിപാടികളും ഇതോടൊപ്പം അരങ്ങേറുന്നുണ്ട്.
ഒട്ടക ഉടമകള്‍ക്ക് വേണ്ടിയും താല്പര്യമുള്ളവര്ക്ക് വേണ്ടിയും പ്രത്യേക വര്‍ക്ക്ഷോപ്പുകളും ഇവിടെ സവിധാനിച്ചിട്ടുണ്ട്. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് 53 മില്യണ്‍ റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളാണ് ലഭിച്ചത്. തായിഫില്‍ നടന്ന സമാപന പരിപാടിയില്‍ സഊദി കിരീടാവകാശിക്കൊപ്പം സമീപ അയല്‍രാജ്യങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."