ഹാശിം തങ്ങള്‍ ആത്മാര്‍ഥതയുള്ള പണ്ഡിതന്‍: പി.എ ഇബ്രാഹിം ഹാജി
കണ്ണൂര്‍: സമുദായത്തിന്റെ നാനോന്മുഖ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിച്ച ആത്മാര്‍ഥതയുള്ള പണ്ഡിതനും നേതാവുമായിരുന്നു ഹാശിം കുഞ്ഞി തങ്ങളെന്ന് ഡോ.പി.എ ഇബ്രാഹിം ഹാജി. ജില്ലയില്‍ മതവിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ ചലനങ്ങളുണ്ടാക്കാനും സാധാരണക്കാരായ ആളുകളെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി അടുപ്പിക്കാനും ഹാശിം തങ്ങള്‍ക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതപഠന നിലവാരത്തോടൊപ്പം അത്യാധുനിക ലൈബ്രറി സംവിധാനങ്ങളടങ്ങുന്ന പ്രമുഖ സ്ഥാപനമായി ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജ് വളര്‍ന്നതിനു പിന്നിലും ഹാശിം തങ്ങളുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അധ്യക്ഷനായി. എ.ടി മുസ്തഫ ഹാജി, ഹാശിം ഹാജി, സി.എച്ച് മുഹമ്മദ് കുട്ടി, ടി.പി ആലിക്കുട്ടി ഹാജി, സി.പി മായന്‍ ഹാജി, നിസാര്‍ ബാബു ഹുദവി, ഖാലിദ് ഹാജി കമ്പില്‍, അശ്‌റഫ് ഹാജി കാട്ടാമ്പള്ളി, ശരീഫ്, കെ.പി അബൂബക്കര്‍ ഹാജി, കെ.പി മുഹമ്മദലി, ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ, കെ.പി അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."