HOME
DETAILS
MAL
മാമ്പ തോട് എന്ന 'മാലിന്യ'തോട്
backup
May 21 2017 | 23:05 PM
അഞ്ചരക്കണ്ടി: മാമ്പത്തോടില് മാലിന്യം നിറഞ്ഞ് മാലിന്യ തോടായി മാറിയ നിലയില്‍.
തോടിന്റെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് അഞ്ചരക്കണ്ടി പഞ്ചായത്ത് നടത്തുന്ന പദ്ധതികള്‍ പാതി വഴിയിലാണുള്ളത്.
ആരും സംരക്ഷിക്കാനില്ലാത്തതിനാല് കാടു കയറിയ അവസ്ഥയിലായ മാമ്പത്തോടും പരിസരവും മാലിന്യം നിറഞ്ഞതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത വര്‍ധിക്കുകയാണ്.
അഞ്ചരക്കണ്ടി ടൗണിന് സമീപത്തുകൂടിയാണ് മാമ്പത്തോട് ഒഴുകുന്നത്. തട്ടാരി പാലത്തിനു സമീപം തോടില്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.
പ്രദേശത്തെ കര്‍ഷകര്‍ മുമ്പ് ജലസേചനത്തിനായി ആശ്രയിക്കുന്ന മാമ്പത്തോടിനെ സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."