HOME
DETAILS
MAL
തലശേരി ജനറല്‍ ആശുപത്രിയില്‍ നാലുദിവസം ഓപ്പറേഷന്‍ മുടങ്ങും
backup
May 21 2017 | 23:05 PM
തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയിലെ ന്യൂറോളജി തിയേറ്ററിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഗൈനക്കോളജി ഓപ്പറേഷന്‍ തിയേറ്റര്‍ 25 മുതല്‍ 28 വരെ അടച്ചിടുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകള്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം തിയേറ്ററില്‍ നടക്കും. മറ്റു ശസ്ത്രക്രിയകള്‍ ഈ നാലു ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. റിച്ചാര്‍ഡ്‌ഹേ എം.പിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചാണ് ന്യൂറോളജി തിയേറ്റര്‍ നവീകരിക്കുന്നത്. എം.പി ഫണ്ട് രാഷട്രീയതാല്‍പര്യങ്ങളെ തുടര്‍ന്ന് വിനിയോഗിക്കാതെ ലാപ്‌സാക്കുകയാണെന്ന് നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."